News n Views

‘ഒന്നരക്കോടി കൈക്കൂലി വാങ്ങി’; ‘വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടു’; താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം

THE CUE

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അനുമതി നല്‍കി. ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി അനധികൃതമായി രണ്ട് ഫ്‌ളാറ്റുകള്‍ സമ്പാദിച്ചു, വിഗ്രഹമോഷണക്കേസില്‍ ഇടപെട്ടു എന്നിവയാണ് താഹില്‍ രമണിക്കെതിരായ ആരോപണങ്ങള്‍.

ചെന്നൈയ്ക്ക് പുറത്ത് 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയെന്നും ഇതില്‍ ഒന്നര കോടി ബാങ്ക് ലോണാണെന്നും ബാക്കി തുകയുടെ സ്രോതസ്സ് കണ്ടെത്തണമെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറ് ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതിലെ ഇടപാടുകള്‍ അന്വേഷിക്കണമെനന്ും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ട പ്രത്യേക ബെഞ്ച് പിരിച്ചു വിട്ടതും തമിഴ്‌നാട് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിനെതിരായ ഉത്തരവുകള്‍ ഉണ്ടായതിനെത്തുടര്‍ന്നാണെന്നാണ് മറ്റൊരു ആരോപണം.

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് താഹില്‍ രമനി രാജിവെച്ചിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നായിരുന്നു താഹില്‍ രമണിയുടെ ആരോപണം. സ്ഥലംമാറ്റ ഉത്തരവ് പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി കൊളീജിയത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു രാജി. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഗുജറാത്ത് കലാപത്തിലെ ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT