News n Views

മുത്തൂറ്റില്‍ പ്രക്ഷോഭം ശക്തമാക്കി സിഐടിയു യൂണിയന്‍; ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥ 

THE CUE

സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ ജീവനക്കാരുടെ സമരം ശക്തമാക്കി സിഐടിയു. ശമ്പളാനുകൂല്യങ്ങളില്‍ വര്‍ധന, പ്രതികാര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൊച്ചി സരിതാ തിയറ്ററിന് സമീപമുള്ള മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു നടത്തിയ ഉപരോധ സമരം സംഘര്‍ഷാവസ്ഥയിലെത്തി. ഒരു വിഭാഗം ജീവനക്കാര്‍ മാനേജ്‌മെന്റിനെ പിന്തുണച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ ഇവര്‍ ഓഫീസില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. എംഡി മുത്തൂറ്റ് ജോര്‍ജ് മുത്തൂറ്റിന്റെ നേതൃത്വത്തില്‍ സേവ് ജോബ്, റൈറ്റ് ടു വര്‍ക്ക് എന്നീ പ്ലക്കാര്‍ഡുകളുമായി അവര്‍ പ്രതിഷേധിച്ചു.

ഇതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശേഷം മുത്തൂറ്റ് എംഡിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ഒപ്പം നിര്‍ത്താന്‍ മാനേജ്‌മെന്റ് നീക്കം നടത്തുന്നുവെന്ന് ആക്ഷേപമുണ്ട്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടുമെന്ന് പ്രഖ്യാപിച്ച് മാനേജ്‌മെന്റ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ആരോപണം.

വിവിധ ബ്രാഞ്ചുകളില്‍ നടത്തിവരുന്ന സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ ഉപരോധ സമരം സംഘടിപ്പിച്ചത്. മുത്തൂറ്റിലെ ജീവനക്കാരടക്കം നിരവധി പേരാണ് സമരത്തില്‍ അണിനിരന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് ശര്‍മയാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും പങ്കെടുത്തു. ആസംസ്ഥാനത്തെ 10 റീജിയണുകളിലായി മുന്നൂറോളം ശാഖകളിലാണ് സമരം നടക്കുന്നത്. മുത്തൂറ്റിന്റെ ബ്രാഞ്ചുകളിലായി സംസ്ഥാനത്താകെ 3500 ഓളം ജീവനക്കാരാണുള്ളത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT