News n Views

‘സമ്പദ് വ്യവസ്ഥ നേരിടുന്ന യഥാര്‍ത്ഥ രോഗമെന്തെന്ന് തിരിച്ചറിഞ്ഞുവേണം ചികിത്സിക്കാന്‍ ‘; മോദി സര്‍ക്കാരിനോട് മന്‍മോഹന്‍ 

THE CUE

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന യഥാര്‍ത്ഥ രോഗമെന്തെന്ന് തിരിച്ചറിഞ്ഞുവേണം പ്രശ്‌നപരിഹാരമെന്ന് നരേന്ദ്രമോദി സര്‍ക്കാരിനോട് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. സാമ്പത്തിക മാന്ദ്യത്തിനുള്ള കാരണമെന്തെന്ന് തിരിച്ചറിയാതെ പ്രശ്‌നപരിഹാരം സാധ്യമല്ലെന്നും ധനകാര്യ വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍സിങ് പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം കുറ്റം മുഴുവന്‍ എതിരാളികള്‍ക്ക് മേല്‍ ചാര്‍ത്തുകയാണ് കേന്ദ്രമെന്നും മന്‍മോഹന്‍സിങ് വിമര്‍ശിച്ചു.

കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതിന് ഞാന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മറ്റൊരു കാര്യം പറയാം. സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍, കൃത്യമായ പരിശോധനയിലൂടെ രോഗമെന്താണെന്നും അതിനുള്ള കാരണമെന്താണെന്നും തിരിച്ചറിയേണ്ടതുണ്ട്. 
ഡോ. മന്‍മോഹന്‍ സിങ് 

മന്‍മോഹന്‍സിങ്ങിന്റെയും രഘുറാം രാജന്റെയും കാലയളവിലാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഏറ്റവും മോശമായ അവസ്ഥ നേരിട്ടതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞദിവസം പരാമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസിന് ബിജെപിയുടേയോ ആര്‍എസ്എസിന്റേയോ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ദൗര്‍ഭാഗ്യവശാല്‍, കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപി സര്‍ക്കാരുകള്‍ക്ക് ജനോപകാരപ്രദമായ പദ്ധതികളില്ല. മുന്‍പ് മഹാരാഷ്ട്ര നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ നിരവധി ഫാക്ടറികളാണ് ഇവിടെ പൂട്ടിപ്പോയത്. ഇപ്പോള്‍ കൃഷിക്കാരുടെ ആത്മഹത്യയിലാണ് ഒന്നാം സ്ഥാനം.

കേന്ദ്രസര്‍ക്കാരിന്റെ കയറ്റുമതി ഇറക്കുമതി നയങ്ങള്‍ കര്‍ഷകരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. ശുദ്ധജലം പോലും കിട്ടാത്ത സ്ഥിതിയിലാണ് സംസ്ഥാന ജനതയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലാ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്‍മോഹന്‍ സിങ്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT