CAA Protest

‘ഗുണ്ട ആക്രമണം മോദി സര്‍ക്കാരിന്റെ സഹായത്തോടെ’;വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നുവെന്ന് സോണിയ 

THE CUE

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന അക്രമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും സര്‍ക്കാര്‍ എത്രത്തോളം പോകുമെന്നതിന് ഉദാഹരണമാണ് ജെഎന്‍യു അക്രമമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.

ഗുണ്ട ആക്രമണം മോദി സര്‍ക്കാരിന്റെ സഹായത്തോടെയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ട്, അവര്‍ക്ക് മതിയായ വിദ്യാഭ്യാസവും ജോലിയും മികച്ച ഭാവിയും ഉണ്ടാക്കി നല്‍കേണ്ട സര്‍ക്കാരാണ് അവരെ അടിച്ചമര്‍ത്തുന്നത്. രാജ്യത്തെ ചെറുപ്പക്കാരില്‍ ഗുണ്ടകള്‍ അഴിച്ചുവിട്ട അക്രമം അപലപനീയമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഞായറാഴ്ച വൈകിട്ടായിരുന്നു മുഖംമൂടി സംഘം മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി മര്‍ദിച്ചത്. പതിനെട്ടോളം വിദ്യാര്‍ഥികള്‍ക്കായിരുന്നു അക്രമത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT