CAA Protest

സൈനിക സ്‌കൂള്‍: ചരിത്രം ആര്‍എസ്എസിന്റെ മുഖത്ത് തുപ്പുമെന്നതിലും സംശയമില്ലെന്ന് എസ് ഹരീഷ്

THE CUE

സൈനിക പ്രവേശത്തിന് കുട്ടികളെ പരിശീലിപ്പിക്കാന്‍ ആര്‍ എസ് എസ് സൈനിക് സ്‌കൂളുകള്‍ തുടങ്ങുന്നതില്‍ വിമര്‍ശനവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ് ഹരീഷ്. രാജ്യം ഭരിക്കുന്നവരെ നിയന്ത്രിക്കുന്ന, ഭീകരാക്രമണക്കേസിലെ പ്രതിയെ പാര്‍ലമെന്റിലെത്തിച്ച സംഘടന സ്വന്തമായി സൈനിക സ്‌കൂള്‍ തുടങ്ങുന്നു, ഇവിടെ പഠിച്ചിറങ്ങുന്നവരെല്ലാം പട്ടാളത്തില്‍ കയറുമെന്നതില്‍ സംശയം വേണ്ടെന്ന് എസ് ഹരീഷ്. അവര്‍ ആരുടെ ഉത്തരവ് അനുസരിക്കുമെന്നതിലും സംശയമില്ല. ഏറ്റവും വലിയ ജനാധിപത്യത്തെ നിലംപരിശാക്കിയതിന് ചരിത്രം ആ സംഘടനയുടെ മുഖത്ത് തുപ്പുമെന്നതിലും സംശയമില്ലെന്നും എസ് ഹരീഷ് ഫേസ് ബുക്കില്‍ കുറിച്ചു.

രാജ്യം ഭരിക്കുന്നവരെ നിയന്ത്രിക്കുന്ന, ഭീകരാക്രമണക്കേസിലെ പ്രതിയെ പാര്‍ലമെന്റിലെത്തിച്ച സംഘടന സ്വന്തമായി സൈനിക സ്‌കൂള്‍ തുടങ്ങുന്നു. ഇവിടെ പഠിച്ചിറങ്ങുന്നവരെല്ലാം പട്ടാളത്തില്‍ കയറുമെന്നതില്‍ സംശയം വേണ്ട. അവര്‍ ആരുടെ ഉത്തരവ് അനുസരിക്കുമെന്നതിലും സംശയമില്ല. ഏറ്റവും വലിയ ജനാധിപത്യത്തെ നിലംപരിശാക്കിയതിന് ചരിത്രം ആ സംഘടനയുടെ മുഖത്ത് തുപ്പുമെന്നതിലും സംശയമില്ല.
എസ് ഹരീഷ് 

വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പരിവാര്‍ ആയ വിദ്യാഭാരതിയാണ് യുപിയിലെ ബുലന്ദ് ഷറില്‍ ആദ്യ സൈനിക പരിശീലന കേന്ദ്രം തുടങ്ങുന്നത്. 2020 ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭാരതി. അന്തരിച്ച ആര്‍എസ്എസ് മുന്‍ മേധാവി രജ്ജു ഭയ്യയുടെ പേരിലാണ് സ്‌കൂള്‍. 160 കുട്ടികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം. എന്‍ഡിഎ, നേവല്‍ അക്കാദമി, ടെക്‌നിക്കല്‍ എക്‌സാം എന്നിവയ്ക്ക് തയ്യാറെടുപ്പിക്കുന്ന സ്‌കൂള്‍ എന്നാണ് ആര്‍എസ്എസ് അവകാശവാദം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ രംഗത്തുവന്നിരുന്നു. ആര്‍എസ്എസിന്റെയും എന്‍എസ്എസിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് മാനേജ്‌മെന്റ് പിന്നീട് നോവല്‍ പിന്‍വലിച്ചു. നോവല്‍ ക്ഷേത്ര സംസ്‌കാരത്തെയും ഹിന്ദു സ്ത്രീകളെയും അപമാനിച്ചെന്നായിരുന്നു സംഘപരിവാറിന്റെയും എന്‍എസ്എസിന്റെയും വാദം. കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന കൃതിയാണ് മീശ.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT