CAA Protest

‘ചര്‍ച്ചയും രുചികരമായ അത്താഴവും’; പൗരത്വ നിയമത്തില്‍ ബോളിവുഡ് പിന്തുണ നേടാന്‍ താരങ്ങളുടെ മീറ്റിങ്ങ് വിളിച്ച് മോദി സര്‍ക്കാര്‍

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരവെ ബോളിവുഡ് പിന്തുണ നേടാന്‍ ശ്രമവുമായി മോഡി സര്‍ക്കാര്‍. ബോളിവുഡ് താരങ്ങളെയും സംവിധായകരെയും ഉള്‍പ്പെടുത്തി പ്രത്യേക മീറ്റിങ്ങാണ് കേന്ദ്രസര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഇന്ന് മുംബൈയിലെ ഹോട്ടലില്‍ നടത്തുന്ന മീറ്റിങ്ങിലേക്ക് കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, കബീര്‍ ഖാന്‍, റിതേഷ് സിദ്വാനി തുടങ്ങിയവരെ ക്ഷണിച്ചുവെന്ന് ‘ഹഫിങ്ങ്ടണ്‍പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ താരങ്ങളെ കൂട്ടാനും ഇന്ന് വൈകീട്ട് 5 മണിക്ക് ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന മീറ്റിങ്ങില്‍ എത്താനുമാണ് നിര്‍ദേശം. ബോളിവുഡിലെ കിട്ടാവുന്നത്ര താരങ്ങളെ ചടങ്ങിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നുതെന്നാണ് റിപ്പോര്‍ട്ട്. ഇനി ചിലപ്പോള്‍ പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള വിഡ്ഢിത്തം നിറഞ്ഞ ട്വീറ്റുകള്‍ ചില താരങ്ങളില്‍ നിന്ന് കണ്ടേക്കാമെന്ന് പേര് വെളിപ്പെടുത്താതെ ഒരാള്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മീറ്റിങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഒരു സന്ദേശം ഇന്നലെ സ്വര ഭാസ്‌കര്‍ ഷെയര്‍ ചെയ്തിരുന്നു. പേര് വെളിപ്പെടുത്താതെ മറ്റൊരാള്‍ നല്‍കിയതെന്ന് പറഞ്ഞായിരുന്നു സ്വര സന്ദേശം ഷെയര്‍ ചെയ്തത്. പൗരത്വനിയമത്തെക്കുറിച്ച് സര്‍ക്കാരിനൊപ്പം ഒരു സംഭാഷണത്തിനായി ക്ഷണിക്കുന്നുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. നിയമവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും വീക്ഷണങ്ങള്‍ക്കുമായിട്ടാണ് മീറ്റിങ്ങ് എന്ന് പറയുന്നു.

പ്രശ്‌നത്തിലെ എല്ലാ മേഖലയിലും ആരോഗ്യപരമായ ഒരു സംവാദത്തിന് സാധ്യതയുണ്ടെന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായം ചര്‍ച്ചയെ സമൃദ്ധമാക്കും. ചര്‍ച്ചയ്ക്ക് ശേഷം രുചികരമായ അത്താഴമുണ്ടായിരിക്കും.

കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധവും മനുഷ്യതരഹിതവും, അസന്മാര്‍ഗികവുമായ പൗരത്വ ഭേദഗതിയും പൗരത്വ രജിസ്റ്ററുമെല്ലാം ബോളിവുഡിലൂടെ നിയമപരമാക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്ന് സ്വര ഭാസ്‌കര്‍ കുറിച്ചു. ബോളിവുഡ് ആ അജണ്ടയില്‍ കരുവാകില്ലെന്നാണ് കരുുതന്നതെന്നും സ്വര കൂട്ടിച്ചേര്‍ത്തു. ക്ഷണം ലഭിച്ചിരിക്കുന്നവരില്‍ ആരെക്കെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല, ഫര്‍ഹാന്‍ അക്തര്‍ മീറ്റിങ്ങിലെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പൗരത്വ പ്രക്ഷോഭങ്ങളില്‍ മുന്‍നിര ബോളിവുഡ് താരങ്ങളാരും നിലപാടുകള്‍ വ്യക്തമാക്കിയില്ലെങ്കിലും അനുരാഗ് കശ്യപ്, സ്വര ഭാസ്‌കര്‍, മഹേഷ് ഭട്ട്, പരിവീതി ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവര്‍ എതിര്‍പ്പ് അറിയിക്കുകയും രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT