CAA Protest

‘ജെഎന്‍യുവിലെ ചോരയൊലിക്കുന്ന മുഖങ്ങള്‍ ഞെട്ടിപ്പിക്കുന്നത്; അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് മഞ്ജുവാര്യര്‍

THE CUE

ജെഎന്‍യുവില്‍ അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചോരയൊലിക്കുന്ന മുഖം ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് നടി മഞ്ജു വാര്യര്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മഞ്ജു വാര്യര്‍ പിന്തുണ പ്രഖ്യാപിച്ചു.

ജെഎന്‍യു എന്നത് രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറയുന്നു. അവിടെ പഠിച്ച പലരുമാണ് ഇപ്പോള്‍ നയിക്കുന്നതും ഭരിക്കുന്നതും. ഇവരുടെ രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും രാജ്യസ്‌നേഹം ചോദ്യംചെയ്യാനാകില്ലെന്നും മഞ്ജു പറയുന്നു.

ഇരുട്ടിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചവരുടെ രാഷ്ട്രീയം എന്തായാലും അവരെ പിന്തുണയ്ക്കാനാവില്ല. അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ മുഖം ടിവിയില്‍ കാണുമ്പോള്‍ സാധാരണക്കാരായ അവരുടെ അമ്മമാരുടെ അവസ്ഥ എന്തായിരിക്കുമെന്നും മഞ്ജു വാര്യര്‍ ചോദിക്കുന്നു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT