CAA Protest

‘ജനങ്ങള്‍ മരിച്ചുവീഴുകയാണ്’; ഒരുമയോടെ ജീവിച്ച ഇന്ത്യന്‍ ജനതക്കിടയിലേക്ക് സിഎഎ എന്തിനെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

THE CUE

പൗരത്വനിയമം ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മൊഹമ്മദ്. ഏഴ് പതിറ്റാണ്ടായി ഒരുമിച്ച് ജീവിച്ചിരുന്ന ജനതയുടെ മേല്‍ പൗരത്വനിയമം കൊണ്ടുവരേണ്ട ആവശ്യം എന്തായിരുന്നെന്ന് മഹാതീര്‍ ചോദിച്ചു. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ, ചില മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കാന്‍ നടപടികളെടുക്കുകയാണ്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ചു വീഴുകയാണെന്നും മലേഷ്യന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2019 ക്വാലാലംപൂര്‍ ഉച്ചകോടിക്കിടെയായിരുന്നു മഹാതീറിന്റെ പ്രതികരണം.

മലേഷ്യയില്‍ അത് നടപ്പാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് പോലും എനിക്കറിയില്ല. വലിയ കലാപവും അനിശ്ചിതത്വവും ഉണ്ടാകും. എല്ലാവരും ദുരിതമനുഭവിക്കും.
മഹാതീര്‍ മൊഹമ്മദ്

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. മഹാതീര്‍ മൊഹമ്മദിന്റെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നാണ് വിദേശകാര്യ സഹമന്ത്രാലയത്തിന്റെ പ്രതികരണം. പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലാണ് മലേഷ്യ ഇടപെടുന്നതെന്ന് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു. പൗരത്വനിയമം ഇന്ത്യന്‍ പൗരന്‍മാരുടെ വിശ്വാസത്തേയയോ പൗരത്വത്തെയോ ബാധിക്കില്ല. മലേഷ്യന്‍ പ്രധാനമന്ത്രി വസ്തുതകള്‍ അറിയാതെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT