CAA Protest

ചരിത്രകോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിനിധികളുടെ പ്രതിഷേധം; അറസ്റ്റ് തടഞ്ഞ് സിപിഐഎം 

THE CUE

കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധം. ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ പ്രതിനിധികള്‍ പ്ലക്കാഡുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. സമാധാനപരമായി പ്രതിഷേധിച്ചിരുന്ന ഡെലിഗേറ്റുകള്‍ ഗവര്‍ണര്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചപ്പോള്‍ ശബ്ദമുയര്‍ത്തുകയായിരുന്നു. പ്രതിപക്ഷെ വിമര്‍ശിച്ച ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. സിഎഎ പ്രതിഷേധങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ വീണ്ടും വീണ്ടും സംസാരിച്ചതോടെയാണ് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. സദസ്സിന്റെ മുന്‍ നിരയില്‍ ഇരുന്ന ഗവേഷകരെ കൂടാതെ ചരിത്രവിദ്യാര്‍ത്ഥികളും മറ്റുള്ളവരും വിവിധകോണുകളില്‍ നിന്ന് ശബ്ദമുയര്‍ത്തി.

കേരള ഗവര്‍ണര്‍ ഷെയിം ഷെയിം, എന്‍ആര്‍സി ഡൗണ്‍ ഡൗണ്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ പൊലീസ് സദസില്‍ നിന്നും പ്രതിഷേധക്കാരെ നീക്കി. പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംഘാടകര്‍ രംഗത്തെത്തി. പ്രതിനിധികള്‍ ഗസ്റ്റുകളാണെന്നും ഗവര്‍ണര്‍ അവരെ പ്രകോപിപ്പിക്കുകയാണെന്നും സംഘാടകര്‍ പൊലീസിനെ ചൂണ്ടിക്കാട്ടി. എംപി കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിനിധികളെ സംരക്ഷിക്കാനെത്തി. നാല് വിദ്യാര്‍ത്ഥി പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധമുയര്‍ത്തിയ ജെഎന്‍യു അദ്ധ്യാപികയായ മുതിര്‍ന്ന ഡെലിഗേറ്റിനെ തിരികെ സദസ്സിലെത്തിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നും കൂക്കുവിളിയുണ്ടായി.

പൗരത്വനിയമഭേദഗതി നിയമത്തിലെ നിലപാടില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പ്രതിഷേധം കൊണ്ട് നിശ്ശബ്ദനാക്കാനാകില്ല. എന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ട്.
ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണറെ പിന്തുണച്ചും പ്രതിഷേധക്കാരെ കുറ്റപ്പെടുത്തിയും ബിജെപി രംഗത്തെത്തി. ഗവര്‍ണറെ രാഷ്ട്രീയ സമരത്തിന്റെ ഇരയാക്കാനുള്ള ശ്രമമുണ്ടെന്നും അത് പരിഹാസ്യമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പ്രതികരിച്ചു. ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം എന്തിനെന്ന് മനസ്സിലാകുന്നില്ല. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ബിജെപി നേതാവ് പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല താവക്കര ക്യാംപസില്‍ നടക്കുന്ന ചരിത്രകോണ്‍ഗ്രസില്‍ പങ്കെടുക്കാനായി വരുന്ന വഴിയിലും ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാട്ടി. സര്‍വ്വകലാശാല പരിസരത്ത് പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT