‘പ്രക്ഷോഭകരെ നിശബ്ദരാക്കി’; പൊലീസ് നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘പ്രക്ഷോഭകരെ നിശബ്ദരാക്കി’; പൊലീസ് നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Published on

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷേധക്കാരെ ഞെട്ടിക്കുന്നതായിരുന്നു പൊലീസിന്റെയും അധികാരികളുടെയും നടപടി. ഇതോടെ പ്രതിഷേധക്കാര്‍ നിശബ്ദരായെന്നും യോഗി പറഞ്ഞു.

‘പ്രക്ഷോഭകരെ നിശബ്ദരാക്കി’; പൊലീസ് നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
‘പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ല’; കേസെടുത്തതില്‍ നിലപാട് വ്യക്തമാക്കി റഫീഖ് അഹമ്മദും ഹരിനാരായണനും 

'ദ ഗ്രേറ്റ് സിഎം യോഗി' എന്ന ഹാഷ് ടാഗോടെയുള്ള ട്വീറ്റിലാണ് പൊലീസ് നടപടിയെ പ്രകീര്‍ത്തിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടികള്‍ പ്രതിഷേധക്കാരെ അച്ചടക്കമുള്ളവരാക്കി. പൊതുമുതല്‍ നശിപ്പിച്ചാല്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഓരോ കലാപകാരിയും കരയും. കാരണം ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരാണെന്നും ട്വിറ്ററില്‍ പ്രതികരിച്ചു.

‘പ്രക്ഷോഭകരെ നിശബ്ദരാക്കി’; പൊലീസ് നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സംയുക്ത സമരം:’സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല’; സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല

കലാപകാരികളെ എങ്ങനെയാണ് അമര്‍ച്ച ചെയ്യേണ്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തെളിയിച്ചുവെന്ന് യോഗി ആദിത്യനാഥ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ 21 പേരാണ് ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടത്. 1113 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in