CAA Protest

സിഎഎ വിരുദ്ധ നാടകം: '85 കുട്ടികളെ 5 തവണ ചോദ്യം ചെയ്തു'; എതിര്‍പ്പുമായി ബാലാവകാശ കമ്മീഷന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിദാറിലെ സ്‌കൂളില്‍ നാടകം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുട്ടികളെ ചോദ്യം ചെയ്യുന്നതിനെതിരെ കര്‍ണാടക ബാലവാകാശ കമ്മീഷന്‍ രംഗത്ത്. കുട്ടികളെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം അവതരിപ്പിച്ച നാടകത്തിന്റെ പേരില്‍ കുട്ടികളെ ചോദ്യം ചെയ്യുന്നത് വിവാദമായതിനിടെയാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിദാര്‍ പോലീസ് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുകയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ആന്റണി സെബാസ്റ്റ്യന്‍ എഴുതിയ കത്തില്‍ കുറ്റപ്പെടുത്തുന്നു. സ്‌കൂള്‍ കുട്ടികളെ യൂണിഫോമിലാണ് ചോദ്യം ചെയ്യുന്നത്. കുട്ടികളെ ഭയപ്പെടുത്തുകയാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.

ബുധനാഴ്ച സ്‌കൂളിലെത്തി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവരുടെ മൊഴിയെടുത്തു. മാധ്യമറിപ്പോര്‍ട്ടുകളും കമ്മീഷന്‍ പരിശോധിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി സ്‌കൂളിലെ അധ്യാപികയെയും നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 വയസിനും 11 വയസിനും ഇടയിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT