CAA Protest

‘അടുത്ത നാല് ആഴ്ച ദില്ലിയില്‍ ഉണ്ടാകരുത്’; ചന്ദ്രശേഖര്‍ ആസാദിന് ഉപാധിയോടെ ജാമ്യം

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ദില്ലി തീസ് ഹസാരി കോടതിയാണ് ഉപാധികളോട് ജാമ്യം അനുവദിച്ചത്. അടുത്ത നാല് ആഴ്ചത്തേക്ക് ദില്ലിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യം നല്‍കി കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ജാമ്യം നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദില്ലിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തയതിന് പുറമേ നാല് ആഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ സ്റ്റേഷനിലാണ് ഹാജരാവേണ്ടത്. ചികിത്സയ്ക്കായി ദില്ലിയിലെത്തുമ്പോള്‍ പൊലീസിനെ അറിയിക്കണം. ആസൂത്രണം ചെയ്ത സമരങ്ങളില്‍ നിന്നും ഈ കാലയളവില്‍ വിട്ട് നല്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലീസിനെ തീസ് ഹസാരി കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജമാ മസ്ജിദ് പാക്കിസ്താനിലല്ലെന്നും അവിടെ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റെന്നും ജഡ്ജി കാമിനി ലോ ചോദിച്ചരുന്നു. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യാപേക്ഷ തള്ളണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT