CAA Protest

‘കെട്ടിക്കൂട്ടിയ പെണ്ണുങ്ങള്‍ക്ക് ചെലവിന് സൗദിയില്‍ നിന്ന്‌പെട്രോള്‍ കൊണ്ടുവരേണ്ടി വരും’,മുസ്ലിങ്ങളോട് ഭീഷണിയുമായി ബിജെപി നേതാവ് 

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടത്തുന്ന ക്യാമ്പെയിന്‍ ബഹിഷ്‌കരിക്കുന്ന മുസ്ലിംങ്ങളുടെ അന്നം മുട്ടിക്കുമെന്ന ഭീഷണിയുമായി ബിജെപി. മലപ്പുറം വണ്ടൂരില്‍ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത പരിപാടി നടക്കുന്ന സമയത്ത് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഈ പൊതുയോഗത്തിലാണ് പെറ്റുകൂട്ടിയതും കെട്ടിക്കൂട്ടിയതുമായ പെണ്ണുങ്ങള്‍ക്ക് ചെലവിന് കൊടുക്കാന്‍ സൗദി അറേബ്യയില്‍ നിന്ന് പെട്രോള്‍ കൊണ്ടു വരേണ്ടി വരുമെന്ന് ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നത്. തിന്നാനും ഉടുക്കാനും ഉണ്ടാകില്ലെന്ന് ഓര്‍മ്മിക്കുന്നതായും നേതാവ് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രചാരണത്തിന്റെ ഭാഗമായി വീടുകളില്‍ ചെന്നപ്പോള്‍ ആട്ടിപ്പുറത്താക്കിയവര്‍ കേരളം ഇന്ത്യയിലാണ്, ഇന്ത്യ കേരളത്തിലല്ലെന്ന് ഓര്‍ക്കണം. ന്യൂനപക്ഷ വിഭാഗം പണത്തിന്റെ തിളപ്പുമായി ഹിന്ദു ഭൂരിപക്ഷത്തോട് പോരാടാന്‍ വരേണ്ട. ഉത്തരേന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു കര്‍ഷകരുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ കേരളത്തിലെ മുസ്ലിം സമുദായം വലിയ വില കൊടുക്കേണ്ടി വരുമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നു.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഞങ്ങള്‍ വീടുകളിലേക്ക് ചെന്നപ്പോള്‍ ആട്ടിപ്പുറത്താക്കിയവര്‍ വണ്ടൂരില്‍ ടൗണില്‍ വന്നപ്പോള്‍ അവിടെയും ബഹിഷ്‌കരണത്തിന്റെ പാതയിലേക്കാണ് നീങ്ങുന്നതെങ്കില്‍ ഇവിടുത്തെ മുസ്ലിംസഹോദരങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളു. കേരളമെന്ന സംസ്ഥാനം ഇന്ത്യയിലാണ്, ഇന്ത്യ കേരളത്തിലല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. ആയതുകൊണ്ട് മലപ്പുറം ജില്ലയിലെ, അല്ലെങ്കില്‍ കേരളത്തിലെ ഈ 46 ശതമാനം ഹിന്ദുഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ഹുങ്ക് കാട്ടി, പണത്തിന്റെ തിളപ്പ് കാട്ടി ഞങ്ങള്‍ക്കെതിരെ പോരാടാന്‍ വന്നാല്‍ ഞങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലൊരു ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാല്‍ പെറ്റുകൂട്ടിയതും കെട്ടിക്കൂട്ടിയതുമായ പെണ്ണുങ്ങള്‍ക്ക് ചെലവിന് കൊടുക്കാന്‍ സൗദി അറേബ്യയില്‍ നിന്ന് പെട്രോള്‍ കൊണ്ടു വരേണ്ടി വരുമെന്ന് ഞങ്ങള്‍ പറയുന്നു. തിന്നാനും ഉടുക്കാനും ഉണ്ടാകില്ലെന്ന് ഓര്‍മ്മിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അരിയും പയറുമൊക്കെ വരണമെങ്കില്‍ അവിടെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ അധ്വാനിക്കുന്ന പയറുവര്‍ഗ്ഗങ്ങള്‍ക്ക് ഞങ്ങള്‍ ഇതുപോലൊരു വിലക്കേര്‍പ്പെടുത്തിയാല്‍ കേരളത്തിലെ മുസ്ലിം സമുദായം വലിയ വില കൊടുക്കേണ്ടി വരും

ബിജെപിയുടെ പൗരത്വ ഭേദഗതി അനുകൂല ക്യാമ്പെയിന്‍ നടക്കുന്നതിനിടെ പല ജില്ലകളിലും പ്രാദേശിക ഹര്‍ത്താലുകള്‍ നടത്തുന്നുണ്ട്. കടകള്‍ അടച്ചിടുന്നതിനെതിരെ വ്യാപാരി വ്യവസായി സംഘടനകളോട് ബിജെപി നേതാക്കള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT