CAA Protest

സിഎഎ: ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ഭീകരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരുടെ തലയ്ക്കടിച്ചു

THE CUE

ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസിന്റെ ഭീകര മര്‍ദ്ദനം. ഡല്‍ഹി ഗേറ്റില്‍ ബാരിക്കേഡുകള്‍ പൊലീസ് തന്നെ മറിച്ചിട്ട് പ്രതിഷേധക്കാരെ ഓടിച്ചിട്ട് തല്ലിച്ചതച്ചു. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരേയും പൊലീസ് തല്ലി. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിനും ക്യാമറാമാന്‍ വൈശാഖ് ജയപാലനും മര്‍ദ്ദനമേറ്റു. തലയിലും നെഞ്ചിലും വയറ്റിലും തല്ലിയെന്നും ക്യാമറ തകര്‍ത്തെന്നും വൈശാഖ് പ്രതികരിച്ചു.

തലപൊട്ടിയ ഒരു മനുഷ്യന്റെ തലയില്‍ വീണ്ടും അടിക്കുക, സാമാന്യ മനസാക്ഷിയുള്ള ഒരാളും ചെയ്യില്ല.
വൈശാഖ്
പ്രതിഷേധിക്കാനെത്തിയ കുട്ടികളേയും പൊലീസ് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍. 

അവിടെ നടക്കുന്നത് എന്താണെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തറിയരുതെന്ന ഒറ്റവാശിയായിരുന്നു പൊലീസിന്. ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ തന്നെ ഓടിയെ സമരക്കാരെ ബാരിക്കേഡുകള്‍ മറിച്ചിട്ട ശേഷം പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നര മുതല്‍ വൈകുന്നേരം വരെ സമാധാനപരമായാണ് സമരം നടന്നത്. സമരക്കാരില്‍ കുറച്ചുപേര്‍ ബാരിക്കേഡ് ഒന്നിളക്കിയതോടെയാണ് പൊലീസ് ആക്രമം ആരംഭിച്ചത്. ലാത്തിച്ചാര്‍ജ് നടക്കുന്ന സ്ഥലത്തേക്ക് മാധ്യമങ്ങളെ ആരേയും കടത്തിവിടുന്നില്ല. അവിടെ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്നും മാതൃഭൂമി ക്യാമറാമാന്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് ഭീകരതയുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT