‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍

സിഎഎ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് ഇന്നലെ നടന്ന വെടിവെയ്പിനേക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങാണ് പൊലീസ് അതിക്രമത്തിന് കാരണമെന്ന് തടങ്കലില്‍ വെയ്ക്കപ്പെട്ട മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകന്‍ ഷബീര്‍ ഒമര്‍. പൊലീസിനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടരുതെന്നും പുറത്തുവരരുതെന്നും ആഗ്രഹിച്ചതുകൊണ്ടാണ് മലയാളി വാര്‍ത്താസംഘങ്ങള്‍ കസ്റ്റഡിയില്‍ എടുക്കപ്പെട്ടതെന്ന് ഷബീര്‍ മോചിനായ ശേഷം പ്രതികരിച്ചു.

ആകെയുള്ള ആയുധം ഈ മൈക്ക് മാത്രമാണ്. ഇത് ആയുധമാകുന്നത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടേയും പ്രതികരണമെടുത്തതുകൊണ്ടാണ്. പൊലീസിനെതിരെ ഗുരുതര ആരോപണമുന്നയിക്കുന്ന പ്രതികരണം എടുത്തതിനാല്‍.

ഷബീര്‍ ഒമര്‍

വ്യാജ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്ന് ജനം ടിവി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തങ്ങള്‍ക്കെതിരെ 24 ന്യൂസും ‘ജിഹാദി മാധ്യമങ്ങളും’ വ്യാജപ്രചരണം നടത്തുകയാണെന്നാണ് ജനം ടിവിയുടെ ഇപ്പോഴത്തെ വാദം.  
‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍
മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു; അതിര്‍ത്തിയിലെത്തിച്ച് പൊലീസിന് കൈമാറിയത് കുറ്റവാളികളെ പോലെ 

മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്

കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിയിലേക്ക് ഞങ്ങള്‍ രാവിലെ ചെന്നു. ഈ മോര്‍ച്ചറിക്ക് സമീപത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പ്രതികരണമെടുത്തു. പൊലീസിനെതിരെ ഗുരുതരമായ ആരോപണമാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞത്. കൊല്ലപ്പെട്ട നൗഷീന് ജോലി കഴിഞ്ഞ മടങ്ങിവരും വഴിയാണ് പൊലീസിന്റെ വെടിയേല്‍ക്കുന്നത്. പ്രക്ഷോഭത്തില്‍ ഒന്നും പങ്കെടുക്കാത്തയാളാണ് നൗഷിനെന്ന് സഹോദരനും സുഹൃത്തുക്കളും പറഞ്ഞു.

ഇന്നലെയുണ്ടായ പൊലീസ് വെടിവെയ്പില്‍ നൗഷിന്‍ (23), ജലീല്‍ കുദ്രോളി (49) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ പരുക്കേറ്റ മുന്‍ മേയര്‍ അഷ്‌റഫിന്റേയും നസീം എന്നയാളുടേയും നില ഗുരുതരമാണ്.  
‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍
കുടിവെള്ളം പോലും കിട്ടാതെ ആറ് മണിക്കൂര്‍ തടങ്കല്‍; മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജപ്രചാരണം തുടര്‍ന്ന് ബിജെപി

പ്രതികരണമെടുക്കുന്നത് തുടരുന്നതിനിടെ പെട്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഹര്‍ഷ ഐപിഎസ് വെന്‍ലോക്ക് ആശുപത്രിയിലേക്കെത്തി. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും എത്തി. അപ്പോഴൊക്കെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ മാത്രമായിരിക്കണം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത്, സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടിയുണ്ടാകണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുവദിക്കൂ എന്ന് വ്യക്തമാക്കി കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം അവിടെ തമ്പടിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ മുജീബ് റഹ്മാന്‍, പ്രതീഷ് കക്കോത്ത്, ന്യൂസ് 24ന്റെ ആനന്ദ് കോറ്റില, രഞ്ജു ജി എന്‍, മീഡിയ വണ്ണിന്റെ ഷബീര്‍, അനീഷ് കെ കെ, ന്യൂസ് 18 ചാനലിന്റെ സുമേഷ് എം എന്നിവരെയാണ് ഏഴരമണിക്കൂറോളം പൊലീസ് തടങ്കലില്‍ വെച്ചത്.
‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍
‘കലാപകാരികള്‍ക്ക് പ്രേരണ നല്‍കുന്നു’; മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

ഈ രംഗത്തേക്ക് രാവിലെ എട്ട് മണിയോടെ കമ്മീഷണര്‍ കടന്നുവരുന്നത്. അപ്പോള്‍ എട്ട് മണിയുടെ ബുള്ളറ്റിന് വേണ്ടി ലൈവ് റിപ്പോര്‍ട്ടിങ്ങ് ചെയ്യുകയായിരുന്നു റിപ്പോര്‍ട്ടിങ് തടസപ്പെടുത്തി. ഗേറ്റിന് പുറത്തുകടക്കണമെന്ന് ആക്രോശിച്ചു. അദ്ദേഹം പറഞ്ഞതിന് അനുസരിച്ച് ഞങ്ങള്‍ ആശുപത്രി കോമ്പൗണ്ടിന് പുറത്തേക്ക് കടന്നു. പിന്നീട് പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് വീണ്ടുമെത്തിയത്. ഐഡി കാര്‍ഡ് കാണിച്ചപ്പോള്‍ പോരാ എന്ന് പറഞ്ഞു. എന്തു തരം ഐഡി കാര്‍ഡ് ആണ് കാണിക്കേണ്ടത് എന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. അവിടെ നിന്ന് മാറിയപ്പോള്‍ ചാനലിന്റെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി പൊലീസ് വണ്ടിയില്‍ കയറ്റി. സീറ്റുണ്ടായിരുന്നിട്ടും നിലത്ത് ഇരുത്തി. സ്റ്റേഷനില്‍ മണിക്കൂറുകളോളം പിടിച്ചിരുത്തി. ചോദ്യം ചെയ്തപ്പോള്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണെന്ന് മറുപടി ലഭിച്ചു. ഇടയ്ക്ക് ഒരു ഉദ്യോഗസ്ഥനെത്തി ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചു. ആയുധങ്ങളേക്കുറിച്ച് ചോദിച്ചു. ആകെയുള്ള ആയുധം ഈ മൈക്ക് മാത്രമാണ്. ഇത് ആയുധമാകുന്നത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടേയും പ്രതികരണമെടുത്തതുകൊണ്ടാണ്. പൊലീസിനെതിരെ ഗുരുതരമായി ആരോപണമുന്നയിക്കുന്ന പ്രതികരണം എടുത്തു. വലിയ മാനസിക സമ്മര്‍ദ്ദത്തോടെയാണ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞത്. പിന്നീട് ഏഷ്യാനെറ്റിന്റേയും ന്യൂസ് 18ന്റേയും ന്യൂസ് 24ന്റേയും വാര്‍ത്താസംഘങ്ങളേയും സ്റ്റേഷനിലേക്ക് എത്തിച്ചു. പിന്നേയും മണിക്കൂറുകള്‍ ഇരുത്തി. മീഡിയ വണ്ണിന്റെ വാഹനം വിട്ടുനല്‍കിയില്ല. കൊടുംകുറ്റവാളികളേപ്പോലെയാണ് തലപ്പാടി ചെക്‌പോസ്റ്റ് വരെയെത്തിച്ചത്

മോചിപ്പിച്ചതിന് ശേഷവും കര്‍ണാടക പൊലീസ് ഭീഷണി തുടരുകയാണ് മലയാളി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിന് വേണ്ടി കര്‍ണാടകയിലേക്ക് വരേണ്ടതില്ലെന്ന് പൊലീസ് പ്രസ്താവന നടത്തി.

‘കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ബൈറ്റ് എടുത്തപ്പോള്‍ മൈക്ക് ആയുധമായി’; വിലങ്ങിട്ട വാര്‍ത്തയേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍
‘ഏത് എന്‍ആര്‍സി?’; ബിഹാറില്‍ പൗരത്വരജിസ്‌ട്രേഷന്‍ നടപ്പാക്കില്ലെന്ന സൂചന നല്‍കി നിതീഷ് കുമാര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in