CAA Protest

ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം മാറ്റിയില്ല; ചന്ദ്രശേഖര്‍ ആസാദിനെ ജയിലിലേക്ക് തിരിച്ചു കൊണ്ടു പോയി

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം മാറ്റാതെ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. ആസാദിന് രണ്ടാഴ്ചയിലൊരിക്കല്‍ രക്തം മാറ്റണമെന്ന് ദില്ലി എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദില്ലി ദീന്‍ ദയാല്‍ ഉപാധ്യ ആശുപത്രിയിലായിരുന്നു ആസാദിനെ വൈദ്യപരിശോധനയ്ക്കായി പ്രവേശിപ്പിച്ചത്. എയിംസ് ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. രണ്ടാഴ്ചക്കിടെ രക്തം മാറ്റണമെന്ന എംയിസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് വൈദ്യപരിശോധന മാത്രം നടത്തി ജയിലിലേക്ക് മാറ്റിയത്. ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ദില്ലി ജമാമസ്ജിദില്‍ വെച്ച് ഡിസംബര്‍ 21നാണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിത്തുതയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. തിഹാര്‍ ജയിലിലാണ് ചന്ദ്രശേഖര്‍ ആസാദിനെ പാര്‍പ്പിച്ചിരിക്കുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT