News n Views

പത്ത് മാസമായി ശമ്പളമില്ല; നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫീസില്‍ ജീവനൊടുക്കി

THE CUE

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരന്‍ ഓഫീസിനുള്ളില്‍ ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ കാഞ്ഞിരംപാടം സ്വദേശി കുന്നത്ത് രാമകൃഷ്ണനാണ് (52) ഓഫീസില്‍ തൂങ്ങി മരിച്ചത്. പാര്‍ട് ടൈം സ്വീപ്പറും ഭിന്നശേഷിക്കാരനുമായ രാമകൃഷ്ണന് പത്ത് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല.

30 വര്‍ഷമായി ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരനാണ് രാമകൃഷ്ണന്‍.

രാവിലെയെത്തി ഓഫീസ് വൃത്തിയാക്കിയ ശേഷം രാമകൃഷ്ണന്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒന്‍പതരയോടെ രാമകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT