News n Views

ബിനോയ് കോടിയേരി നാളെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ; കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ച് യുവതി 

THE CUE

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി നാളെ രക്തസാമ്പിള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിക്കണെമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പരിശോധനാഫലം മുദ്രവെച്ച കവറില്‍ കോടതി രജിസ്ട്രാര്‍ക്ക് നല്‍ണമെന്നാണ് ഉത്തരവ്. ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടതിയില്‍ അറിയിച്ചു. നാളെ ഡിഎന്‍എ പരിശോധന നടന്നേക്കും. അതേസമയം യുവതി ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ബിനോയിയും യുവതിയും മകനും ഒരുമിച്ചുള്ള ഫോട്ടോകളടക്കമാണ് സമര്‍പ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളാണ് നല്‍കിയത്. കേസ് ഓഗസ്റ്റ് 26 ന് വീണ്ടും പരിഗണിക്കും എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച ബിനോയ് കോടിയേരിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കണമെന്ന ഉപാധിയോടെയാണ് ബിനോയിക്ക് നേരത്തേ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നെങ്കിലും രക്തസാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യം വ്യക്തമാക്കിയായിരുന്നു ഇത്.

അതേസമയം ബിനോയ് കോടിയേരി പരാതിക്കാരിയോട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തായിരുന്നു. അഞ്ചുകോടി രൂപയാവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് ജനുവരി 10 ന് ബിനോയ് യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. അഞ്ചുകോടി നല്‍കാന്‍ ഉദ്ദേശമില്ലെങ്കില്‍ നിന്റെ മകനുളളത് നല്‍കൂവെന്ന് യുവതി ആവശ്യപ്പെടുന്നുണ്ട്. നിന്റെ മകന്‍ എന്ന് യുവതി പറയുമ്പോള്‍ ബിനോയ് പിതൃത്വം നിഷേധിക്കുന്നില്ല. പണം നല്‍കാമെന്നും പക്ഷേ തന്നോടുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും പേര് മാറ്റി ജീവിക്കണമെന്നും ബിനോയ് നിര്‍ദേശിക്കുന്നുണ്ട്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT