News n Views

പെണ്‍കുട്ടികളുടെ കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി ബംഗലൂരു കോളേജുകള്‍, ക്രൈസ്റ്റില്‍ ആണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം ഇളവ്

THE CUE

ബംഗലൂരൂ ക്രൈസ്റ്റ് കോളേജില്‍ പെണ്‍കുട്ടികളുടെ കട്ട് ഓഫ് മാര്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥിനികളോട് വിവേചനം. പത്താംക്ളാസ്സില്‍ 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിട്ടും അഡ്മിഷനുള്ള രണ്ടാം ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതെ വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച് ബംഗലൂരിവിലെ മുന്‍നിര കോളേജുകള്‍ ദുരിതം ഇരട്ടിയാക്കുന്നത്.


പെണ്‍കുട്ടികള്‍ക്ക് 93.92 ശതമാനമാണ് സയന്‍സ് ഗ്രുപ്പില്‍ കട്ട് ഓഫ് മാര്‍ക്കായി കോളേജ് അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഇത് 91.04 ശതമാനമാണ്. ഏകദേശം 2 ശതമാനത്തിലധികം വത്യാസമാണ് പഠിക്കുന്ന പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഉള്ളത്. നിലവില്‍ 91 ശതമാനം നേടിയ ഒരു കുട്ടി ക്രൈസ്റ്റ് കോളേജില്‍ സയന്‍സ് ഗ്രുപ്പിനു അപേക്ഷിച്ചാല്‍ അഡ്മിഷന്‍ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികളാണ് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരില്‍ അധികമെന്ന് ചൂണ്ടിക്കാണിച്ച് ആണ്‍കുട്ടികള്‍ക്കായുള്ള ഇളവ്.

കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് പെണ്‍കുട്ടികളെ ഇത്തരത്തില്‍ ശിക്ഷിക്കുകയാണോ വേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്ന ചോദ്യം.

കട്ട് ഓഫ് മാര്‍ക്ക് കൂട്ടിയതിനെ തുടര്‍ന്ന് സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയതിനാലാണ് കട്ട് ഓഫ് മാര്‍ക്ക് കൂട്ടിയതെന്നാണ് ക്രൈസ്റ്റ് കോളേജ് അധികൃതര്‍ പറയുന്നത്. ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കില്‍ കോളേജില്‍ പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാവുകയുള്ളു എന്നതാണ് ക്രൈസ്റ്റ് കോളേജ് വൈസ് ചാന്‍സലര്‍ ഫാദര്‍ എബ്രഹാമിന്റെ വിശദീകരണം.

കോളേജില്‍ ലിംഗ സമത്വം കൊണ്ടുവരാനാണ് കട്ട് ഓഫ് മാര്‍ക്കിന്റെ കാര്യത്തില്‍ വിവേചന കാണിച്ചതെന്ന് പറയാനും ക്രൈസ്റ്റ് കോളേജ് അധികൃതര്‍ക്ക് മടിയില്ല.

വിവിധ ക്വാട്ടകളില്‍ പ്രവേശനം നേടാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍. നിലവില്‍ സെന്റ് ജോസഫ് കോളേജില്‍ ഇത്തരത്തിലുള്ള കട്ട് ഓഫ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത് സെന്റ് ജോസെഫ് കോളേജിലേക്കാണ്.

എംഇഎസ് പിയു കോളേജാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കട്ട് ഓഫ് മാര്‍ക്ക് നിശ്ചയിച്ച മറ്റൊരു കോളേജ്. കോമേഴ്‌സില്‍ ആണ്‍കുട്ടികള്‍ക്ക് 92%വും പെണ്‍കുട്ടികള്‍ക്ക് 94% ആണ് കട്ട് ഓഫ് മാര്‍ക്ക്. സയന്‍സില്‍ പെണ്‍കുട്ടികള്‍ക്ക് 95% ആണ് പരിധിയായി നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് അത് 92% ആണ്.

റിപബ്ലിക് ദിനം: ലുലുവില്‍ 'ഇന്ത്യാ ഉത്സവ്'ആരംഭിച്ചു

ഹനാൻ ഷാ ഓൺ ഫയർ; ‘പ്രകമ്പന’ത്തിലെ "വയോജന സോമ്പി" ഗാനം പുറത്ത്

ചീത്തവിളി, വിഷമം രണ്ട് കാര്യങ്ങളിൽ | Hashmi Taj Ibrahim | The Cue Podcast

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പുവെച്ച് കേരളം

പിള്ളേര് ബോക്സ് ഓഫീസ് അടിച്ചൊതുക്കി; 'ചത്താ പച്ച'ആദ്യ ദിന ആഗോള ഗ്രോസ് 7 കോടി

SCROLL FOR NEXT