News n Views

എംഎ യൂസഫലി ഇടപെട്ടു, ഒരു ലക്ഷം ദിര്‍ഹം കെട്ടിവെച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം 

THE CUE

ചെക്ക് കേസില്‍ യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. ഒരു ലക്ഷം ദിര്‍ഹം കെട്ടിവെച്ചതോടെയാണ് മോചനം സാധ്യമായത്. പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ സജീവ ഇടപെടലുകളെ തുടര്‍ന്നാണ് എളുപ്പം ജാമ്യം ലഭിച്ചത്. അജ്മാന്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയെ പാര്‍പ്പിച്ചിരുന്നത്. എന്‍ഡിഎ നേതാവായ തുഷാര്‍ ചൊവ്വാഴ്ച വൈകീട്ടാണ് അജ്മാനില്‍ അറസ്റ്റിലായത്. ബിസിനസില്‍ പാര്‍ട്‌നറായിരുന്നയാള്‍ക്ക് നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലായിരുന്നു പൊലീസ് നടപടി. ഇത് ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ 19 കോടിയിലേറെ രൂപ വരും. 10 വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് അറസ്റ്റുണ്ടായത്. വ്യാഴാഴ്ച തന്നെ മതിയായ രേഖകള്‍ ഹാജാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് ഇദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഏതുവിധേനയും തുഷാറിന് ജാമ്യം നേടാന്‍ എസ്എന്‍ഡിപി ശ്രമം ഊര്‍ജിതമാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ എംഎ യൂസഫലിയുടെ സജീവ ഇടപെടലോടെ മോചനം വേഗത്തിലായി. അജ്മാനിലുള്ള തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍. ഇയാള്‍ രണ്ട് ദിവസം മുന്‍പ് അജ്മാന്‍ പൊലീസില്‍ പരാതി നല്‍കുയായിരുന്നു. എന്നാല്‍ കേസിനെക്കുറിച്ച് തുഷാറിന് അറിവുണ്ടായിരുന്നില്ലെന്ന് അടുപ്പക്കാര്‍ അറിയിക്കുന്നു. ചെക്ക് കേസ് സംസാരിച്ച് തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിച്ചുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത തുഷാറിനെ അജ്മാന്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. തുഷാറിന്റെ പിതാവും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുള്ളയുടെ കമ്പനി.എന്നാല്‍ നഷ്ടത്തിലായപ്പോള്‍ വെള്ളാപ്പള്ളി കമ്പനി കൈമാറി. എന്നാല്‍ ഇടപാടില്‍ നാസിലിന് വന്‍തുക നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് നിയമ നടപടികളിലേക്ക് നീണ്ടത്.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT