കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി, 10 പ്രതികള്‍ കുറ്റക്കാര്‍, നീനുവിന്റെ അച്ഛനടക്കം 4 പേരെ  വെറുതെവിട്ടു   

കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി, 10 പ്രതികള്‍ കുറ്റക്കാര്‍, നീനുവിന്റെ അച്ഛനടക്കം 4 പേരെ വെറുതെവിട്ടു   

കെവിന്‍ വധകേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തി. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടു. ഇദ്ദേഹമടക്കം നാലുപേരെയാണ് വെറുതെ വിട്ടത്. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ,നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ചാക്കോ ജോണിനെ വെറുതെ വിട്ടത്. കേസില്‍ ആകെ 14 പേരാണ് പ്രതിചേര്‍ക്കപ്പെട്ടത്.

കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി, 10 പ്രതികള്‍ കുറ്റക്കാര്‍, നീനുവിന്റെ അച്ഛനടക്കം 4 പേരെ  വെറുതെവിട്ടു   
ശ്മശാനത്തിലേക്കുള്ള വഴി മേല്‍ജാതിക്കാര്‍ കൊട്ടിയടച്ചു; മൃതദേഹം പാലത്തില്‍ നിന്ന് കെട്ടിയിറക്കി വെല്ലൂരിലെ ദളിതര്‍

7 പ്രതികള്‍ക്ക് കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. അതേസമയം 2 പ്രതികള്‍ 6 മാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ വിചാരണാ വേളയില്‍ സാക്ഷിയെ മര്‍ദ്ദിച്ചതായി ഇവര്‍ക്കെതിരെ കേസുണ്ടായതോടെ ജാമ്യം റദ്ദാക്കി. 2018 മെയ് 28 നാണ് കെവിനെ തെന്‍മലയ്ക്ക് സമീപത്തെ ചാലിയേക്കര പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് കോട്ടയം മാന്നാനത്തുള്ള വട്ടില്‍ നിന്ന് കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനീഷിനെ വഴിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി സംഘം കടന്നു. പിന്നീട് തെന്‍മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. കേസില്‍ ആകെ 113 സാക്ഷികളെയാണ് വിസ്തരിച്ചത്. വിചാരണവേളയില്‍ 6 സാക്ഷികള്‍ കൂറുമാറി. രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in