News n Views

പ്രകാശ് തമ്പി ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടില്ലെന്ന് മൊഴിമാറ്റി ജ്യൂസ്‌കട ഉടമ ; ഹാര്‍ഡ് ഡിസ്‌ക് എടുത്തത് പൊലീസ്’ 

THE CUE

ബാലഭാസ്‌കറിന്റെ മരണത്തില്‍ മൊഴി മാറ്റി കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദ്. പ്രകാശ് തമ്പി തന്റെ കടയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിഷേധിച്ചു. പ്രകാശ് തമ്പി കടയിലെത്തി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയിട്ടില്ല. പൊലീസാണ് ഹാര്‍ഡ് ഡിസ്‌ക് എടുത്തത്. തനിക്ക് പ്രകാശ് തമ്പിയെ അറിയില്ല. ഇയാള്‍ തന്റെ കടയില്‍ വന്നിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഡിവൈഎസ്പി ഹരികൃഷ്ണന്‍ ആദ്യം വന്ന് മൊഴിയെടുത്തു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയത്. 30 ദിവസത്തെ ദൃശ്യങ്ങളാണ് ഉണ്ടാവുകയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ തിരിച്ചെടുത്തോളുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. അപകടമുണ്ടായ അന്ന് രാത്രി രണ്ട് മണിക്ക് ശേഷമാണ് ബാലഭാസ്‌കര്‍ കടയിലെത്തിയത്. ബാലഭാസ്‌കറിനെ തനിക്ക് അറിയില്ലായിരുന്നു. നീല കാറില്‍ എത്തിയ ബര്‍മുഡ ധരിച്ച ഒരാളാണ് ഇറങ്ങിയത്.

താനുറങ്ങുമ്പോഴാണ് വന്നത്. എണീറ്റുവന്ന് ജ്യൂസ് നല്‍കി. ഭാര്യയ്ക്ക് ജ്യൂസ് വേണ്ടേയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ മൂന്ന് നാല് ദിവസമായി യാത്രയിലായതിനാല്‍ ഭാര്യ ക്ഷീണിതയായി ഉറങ്ങുകയാണെന്നും അവര്‍ക്ക് വേണ്ടെന്നുമാണ് ബാലഭാസ്‌കര്‍ പറഞ്ഞത്. ജ്യൂസ് കഴിച്ച് ഇറങ്ങിയപ്പോള്‍ താന്‍ തിരിച്ച് ഉറങ്ങാനും പോയി. ഏത് ഡോറിലൂടെയാണ് ബാലഭാസ്‌കര്‍ ഇറങ്ങിയതെന്നോ വാഹനത്തില്‍ കയറിയതെന്നോ താന്‍ കണ്ടിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം ഹാര്‍ഡ് ഡിസ്‌ക് താന്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നുവെന്ന് പ്രകാശ് തമ്പി മുന്‍പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജ്യൂസ് കട ഉമടയുടെ സുഹൃത്തിന്റെ സഹായത്തോടെയാണ് സിസിടിവി ദൃശ്യം ശേഖരിച്ചത്. എന്നാല്‍ ഇത് പരിശോധിച്ചതില്‍ നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നുമാണ് ഇയാള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജരായിരുന്ന പ്രകാശ് തമ്പി സ്വര്‍ണ്ണക്കടത്തുകേസില്‍ പൊലീസ് പിടിയിലായിരുന്നു. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം സജീവമായത്.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT