News n Views

രണ്ടുകോടി ദിര്‍ഹത്തിന്റെ ചെക്ക് കേസ്; ഗോകുലം ഗോപാലന്റെ മകന്‍ യുഎഇയില്‍ അറസ്റ്റില്‍ 

THE CUE

ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ചെക്കുകേസില്‍ യുഎഇ ജയിലില്‍. 2 കോടി ദിര്‍ഹത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് ഏതാണ്ട് 39 കോടി രൂപ വരും. തിമിഴ്‌നാട് സ്വദേശി രമണിയാണ് പരാതിക്കാരി. ചെക്ക് മടങ്ങിയതോടെ ഇവര്‍ നിയമനടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. രണ്ടാഴ്ച മുന്‍പാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം ദുബായ് പൊലീസിന് കൈമാറി. ഇപ്പോള്‍ അല്‍ഐന്‍ ജയിലിലാണ് ബൈജുവുള്ളത്.

കേസുള്ളതിനാല്‍ ബൈജുവിന് യാത്രാവിലക്കുണ്ടായിരുന്നു. എന്നാല്‍ അനധികൃതമായി റോഡ് മാര്‍ഗം ഒമാനിലേക്ക് കടന്ന് ഇന്ത്യയിലെത്താന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്. ഇമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പെടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന കുറ്റവും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ബൈജുവിന്‌റെ പാസ്‌പോര്‍ട്ട് അല്‍ഐന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു.

ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇക്കഴിഞ്ഞയിടെ ചെക്കുകേസില്‍ യുഎഇയില്‍ അറസ്റ്റിലായിരുന്നു. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഏതാണ്ട് 19 കോടിയോളം രൂപയുടെ ചെക്കുകേസിലായിരുന്നു പിടിയിലായത്. ഒന്നര ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തുക കെട്ടിവെയ്ക്കുകയും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്. വ്യവസായി എംഎ യൂസഫലിയുടെ ഇടപെടലിലായിരുന്നു മോചനം.

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

റോഷൻ മാത്യുവും സെറിൻ ശിഹാബും പ്രധാന വേഷങ്ങളിൽ; 'ഇത്തിരി നേര’ത്തിന്റെ ടീസർ റിലീസ് ചെയ്തു

ലോകയുടെ വിജയം കാണുമ്പോൾ വലിയ സന്തോഷം, ചിത്രം കണ്ടിട്ട് കല്യാണിക്ക് മെസ്സേജ് അയച്ചിരുന്നു: മമിത ബൈജു

'മലയാളികളെ മോശമായി ചിത്രീകരിച്ചു എന്ന് കരുതുന്നില്ല'; 'പരംസുന്ദരി' ട്രോളുകളിൽ രഞ്ജി പണിക്കർ

Prithviraj in BEAST MODE; കിടിലൻ ഗ്ലിംപ്സ് വീഡിയോയുമായി 'ഖലീഫ' ടീം

SCROLL FOR NEXT