News n Views

ബാബ്‌റി മസ്ജിദ് വിധി: അയോധ്യയില്‍ അതീവ സുരക്ഷ; കര്‍ശന നിരീക്ഷണത്തില്‍ സോഷ്യല്‍ മീഡിയ

THE CUE

ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. തര്‍ക്കഭൂമിക്കും സമീപ പ്രദേശങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിമാരോട് പറഞ്ഞു.

തര്‍ക്കഭൂമിക്ക് സമീപത്തായി പന്ത്രണ്ടായിരം പോലീസുകാരെ വിന്യസിക്കും. ഡിസംബര്‍ അവസാനം വരെ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. വര്‍ഗീയ കലാപവും ഭീകരാക്രമണവും തടയാനുള്ള ഒരുക്കങ്ങളാണ് നടത്തിയതെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്.

നാലുതലത്തിലാണ് സുരക്ഷാപദ്ധതി ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെയാണ് അയോധ്യ ജില്ലയെ സോണുകളാക്കിയിരിക്കുന്നത്. തര്‍ക്കഭൂമിയും സമീപത്തുള്ള പ്രദേശങ്ങളുമാണ് റെഡ്, യെല്ലോ സോണുകളിലുള്ളത്. ഇവിടെ സിആര്‍പിഎഫിനാണ് സുരക്ഷാ ചുമതല. താല്‍ക്കാലിക ജയിലുകളും ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്നും പോലീസ് നടപടിയുണ്ടാകുമെന്നും അയോധ്യ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT