News n Views

‘ബാബ്‌റി കേസില്‍ നിന്ന് സുന്നി വഖഫ് ബോര്‍ഡ് പിന്‍മാറുന്നതില്‍ ഞെട്ടല്‍’; മധ്യസ്ഥ നിര്‍ദേശങ്ങള്‍ തള്ളുന്നതായും മുസ്ലിം സംഘടനകള്‍ 

THE CUE

ബാബ്‌റി മസ്ജിദ് കേസില്‍ നിന്ന് സുന്നി വഖഫ് ബോര്‍ഡ് പിന്‍മാറുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കേസില്‍ കക്ഷികളായ മുസ്ലിം സംഘടനകള്‍. തര്‍ക്കഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നതില്‍ നിന്നുള്ള പിന്‍മാറ്റം അമ്പരപ്പിക്കുന്നുവെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയത്.സുന്നി വഖഫ് ബോര്‍ഡ് ഒഴികെ കേസില്‍ കക്ഷികളായ മുഴുവന്‍ മുസ്ലിം സംഘടനകളും മധ്യസ്ഥ സമിതിയുടെ നിര്‍ദേശങ്ങള്‍ തള്ളിയതായി അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ വ്യക്തമാക്കി. തര്‍ക്ക പരിഹാരത്തിന് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയുടെ വ്യവസ്ഥകളോടാണ് മുഖ്യ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡ് യോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ കക്ഷികളുടെയും പങ്കാളിത്തത്തോടെയല്ല മധ്യസ്ഥ വ്യവസ്ഥകളെന്ന് ചൂണ്ടിക്കാട്ടി മറ്റ് മുസ്ലിം സംഘടനകള്‍ നിര്‍ദേശങ്ങള്‍ തള്ളുകയായിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവ് കാറ്റില്‍പ്പറത്തി ശുപാര്‍ശകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുകയും ചെയ്തു. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഘാഡ, ഹിന്ദു മഹാസഭ എന്നീ സംഘടനകള്‍ക്ക് പുറമെ മറ്റ് രണ്ട് സംഘടനകള്‍ മാത്രമാണ് പ്രസ്തുത നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്. അയോധ്യയിലെ തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് രാമക്ഷേത്രം നിര്‍മ്മിക്കുകയും പകരം സുന്നി വഖഫ് ബോര്‍ഡിന് മസ്ജിദ് പണിയാന്‍ പുതിയ സ്ഥലം അനുവദിക്കുകയും ചെയ്യണമെന്നാണ് മധ്യസ്ഥ സമിതിയുടെ പ്രധാന നിര്‍ദേശം. അയോധ്യയിലെ തര്‍ക്കഭൂമി ഒഴികെ മറ്റൊരു പള്ളിയിലും ഹിന്ദു സംഘടനകള്‍ അവകാശ വാദമുന്നയിക്കരുത്.

അയോധ്യയിലെ 22 മസ്ജിദുകള്‍ സര്‍ക്കാര്‍ ചെലവില്‍ പുനരുദ്ധരിക്കണം എന്നീ നിര്‍ദേശങ്ങളുമുണ്ട്. കൂടാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിനം ആരാധനാലയങ്ങള്‍ ആരുടെയൊക്കെ പക്കല്‍ ആയിരുന്നോ അതേ സ്ഥിതി തുടരണം. സംരക്ഷിത കെട്ടിടങ്ങളായി പരിഗണിച്ച് ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്ത പള്ളികളില്‍ ചിലതിലെങ്കിലും ആരാധനയ്ക്ക് അവസരമൊരുക്കണം എന്നീ ശുപാര്‍ശങ്ങളും മുന്നോട്ടുവെയ്ക്കുന്നുണ്ട്. അയോധ്യയില്‍ മത സൗഹാര്‍ദ്ദ കേന്ദ്രം സ്ഥാപിക്കണമെന്നും ഇതില്‍ ഉള്‍പ്പെടും. കേസില്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. വിധിപ്രസ്താവം തയ്യാറാക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി ഭരണഘടനാ ബഞ്ചിലെ അംഗങ്ങള്‍ രണ്ടുതവണ ചേംബറില്‍ യോഗം ചേര്‍ന്ന് മധ്യസ്ഥ സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

SALUTING THE SPIRIT OF INDIA AND ITS PEOPLE; റിപ്പബ്ലിക് ദിന ആശംസകളുമായി ടീം ‘ഭീഷ്മർ’

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

SCROLL FOR NEXT