News n Views

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

THE CUE

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. പാലക്കാട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്.

ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രിംകോടതി മാനദണ്ഡം പാലിക്കണമെന്ന ഹര്‍ജിയിലാണ് നടപടി. റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം കാണാന്‍ അനുമതി വേണമെന്ന മണിവാസകത്തിന്റെ ഭാര്യ കലയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുവദിച്ചിരുന്നു, തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും മൃതദേഹം കാണാം. മണിവാസകത്തിന്റെ ഭാര്യയും മകളും തിരിച്ചിറപ്പള്ളി ജയിലില്‍ തടവിലാണ്.

കലയെ മൃതദേഹം കാണിച്ചതിന് ശേഷമേ തുടര്‍നടപടികള്‍ പാടുള്ളുവെന്നാണ് കോടതിയുടെ നിര്‍ദേശം. പോസ്റ്റമോര്‍ട്ടത്തിന് മുമ്പ് മൃതദേഹം കാണിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അസുഖബാധിതാനായ മണിവാസകനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കളും ആരോപിച്ചു. നീതി ലഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബന്ധുക്കളുടെ ഹര്‍ജി നവംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT