News n Views

മദ്രസ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ചു 

THE CUE

ഒരു സംഘം മദ്രസ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇവര്‍ ഗവണ്‍മെന്റ് ഇന്റര്‍ കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ നാലംഗ സംഘം എത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ വസ്ത്രങ്ങള്‍ ബലപ്രയോഗത്തിലൂടെ കീറുകയും ചെയ്തു. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അബ്ദുള്‍ വാരിസ്, മുഹമ്മദ് മുഖാദാസ്, മുഹമ്മദ് അലി, ഹാറൂണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കളിയിലേര്‍പ്പെട്ടിരിക്കെ ആദിത്യ ശുക്ല, ക്രാന്തി, കമല്‍, തിരിച്ചറിയാത്ത മറ്റൊരാള്‍ എന്നിവര്‍ ഇവിടേക്കെത്തുകയും കുട്ടികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് ദാറുല്‍ ഉലൂം ഫൈസ് മദ്രസ പ്രിന്‍സിപ്പാള്‍ നിസാര്‍ അഹമ്മദ് മിസ്ബാഹി പറഞ്ഞു.

ആദ്യം ഇവര്‍ കുട്ടികളെ കളിയാക്കുകയും തുടര്‍ന്ന് ബാറ്റ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ജയ് ശ്രീറാം മുഴക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ ബാറ്റുകൊണ്ട് പ്രഹരിക്കുകയും ഇവരെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുകയും ജയ് ശീറാം വിളിപ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികളെ കല്ലുകൊണ്ട് എറിയുകയും അവരുടെ സൈക്കിളുകള്‍ തകര്‍ക്കുകയും പിടിവലിയിലൂടെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തതായി ഇദ്ദേഹം അറിയിച്ചു. കുട്ടികളുടെ പരാതിയില്‍ അക്രമികള്‍ക്കെതിരെ കേസെടുത്തതായി സദര്‍ സിഐ ഉമേഷ് ത്യാഗി പ്രതികരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് ഉന്നാവോ എസ്പി എംപി വര്‍മയും വ്യക്തമാക്കി.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT