News n Views

വാഗ്ദാനം ചെയ്യുന്ന 100% പണവും എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്ന് ബാങ്കുകളോട് ചോദിക്കൂവെന്ന് വിജയ് മല്യ   

THE CUE

കള്ളനെന്ന് വിളിക്കും മുന്‍പ് ഉദ്ധരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കൂവെന്ന് വിമര്‍ശകരോട് മദ്യവ്യവസായി വിജയ്മല്യ. താന്‍ വാഗ്ദാനം ചെയ്യുന്ന 100 % പണവും എന്തുകൊണ്ട് സ്വീകരിക്കുന്നില്ലെന്ന് ബാങ്കുകളോട് ചോദിക്കൂവെന്നും ട്രോളുന്നവരോട് ട്വീറ്റിലൂടെ മല്യ ചോദിച്ചു. ആരാണ് കള്ളനെന്ന് എന്നിട്ട് തീരുമാനിക്കാമെന്നും മല്യ പറയുന്നു. 9000 കോടിയുടെ ബാങ്ക് വായ്പയടക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങിയെത്തി ഒളിവില്‍ കഴിയുന്നതിന് ലണ്ടനില്‍ നിയമനടപടികള്‍ നേരിടുകയാണ് മല്യ. ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ച് കയറ്റിവിടുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

അതിനിടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ്താരം ക്രിസ് ഗെയില്‍ മല്യയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ബിഗ് ബോസിന്റെ അടുക്കലെത്താനായത് വലിയ കാര്യം എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക ട്രോളുകള്‍ ഉയര്‍ന്നു. വായ്പാ തുകയടക്കാതെ ലണ്ടനിലേക്ക് മുങ്ങി അവിടെ ആര്‍ഭാടജീവിതം നയിക്കുന്നതിനെതിരെയായിരുന്നു മല്യക്കെതിരായ ട്രോളുകള്‍. മല്യയെ കള്ളനെന്ന് വിളിച്ചും ചിലര്‍ ആ ചിത്രം പങ്കുവെച്ചു. ഇതോടെയാണ് മല്യ ട്വിറ്ററില്‍ മറുപടി കുറിച്ചത്.

മല്യ ഉടമസ്ഥനായിരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ ക്രിസ് ഗെയിലുമുണ്ടായിരുന്നു. ഈ ബന്ധം സൂചിപ്പിച്ചാണ് ഗെയില്‍ ചിത്രം പങ്കുവെച്ചത്. ജൂണ്‍ 9 ന് ഓവലില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ മല്യയെ ഒരു സംഘം ഇന്ത്യക്കാര്‍ വളയുകയും കള്ളനെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. മനുഷ്യനാകൂവെന്നും ഇന്ത്യയോട് മാപ്പ് പറയൂവെന്നും ചിലര്‍ പറയുന്നുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സോഷ്യല്‍മീഡിയയിലും വിമര്‍ശനവും പരിഹാസവുമുയര്‍ന്നതോടെയാണ് ബാങ്കുകള്‍ താന്‍ വാഗ്ദാനം ചെയ്യുന്ന 100% പണവും സ്വീകരിക്കാതിരിക്കുകയാണെന്ന വാദവുമായി മല്യ രംഗത്തെത്തിയത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT