Around us

മന്ത്രി മേഴ്‌സികുട്ടിയമ്മക്ക് നേരെ കൊലവിളി; യുവമോര്‍ച്ച നേതാവ് ശ്യാംരാജിനെതിരെ കേസ്

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നേരെ കൊലവിളി പ്രസംഗവുമായി യുവമോര്‍ച്ച നേതാവ്. മന്ത്രിയെയും മക്കളേയും പൊലീസ് ഉദ്യോഗസ്ഥരെയും കുടുംബത്തെയും തെരഞ്ഞ് പിടിച്ച് ആക്രമിക്കുമെന്നാണ് ഭീഷണി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജാണ് പരസ്യമായി കൊലവിളി നടത്തിയത്. സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു.

മന്ത്രിയും പൊലീസുകാരും അവരുടെ കുടുംബാംഗങ്ങളും എവിടെയാണെന്നും എപ്പോള്‍ തിരിച്ചു വരുമെന്നും തങ്ങള്‍ക്കറിയാം.കുടുംബാംഗങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലവും കുട്ടികള്‍ പഠിക്കുന്നത് എവിടയാണെന്ന വിവരവും കൈയ്യിലുണ്ട്. യുവമോര്‍ച്ചക്കാരുടെ വീട്ടില്‍ കയറുന്ന പൊലീസുകാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുമെന്നും ശ്യാംരാജ് ഭീഷണിപ്പെടുത്തി.

പാരിപ്പള്ളിയില്‍ മന്ത്രി കെ ടി ജലീലിന്റെ കാറിന് കുറുകെ വാഹനം നിര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT