Around us

'പെട്രോള്‍ പമ്പല്ല, മോദി-പിണറായി നികുതിയൂറ്റ് കേന്ദ്രം'; നികുതി ഭീകരതയെന്ന് യൂത്ത് കോണ്‍ഗ്രസ്

ഇന്ധനവിലവര്‍ധനവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പെട്രോല്‍ പമ്പുകള്‍ക്ക് പുതിയ പേരിട്ട് യൂത്ത് കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്ഥാപിച്ച ഫ്‌ളക്‌സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പെട്രോള്‍ പമ്പിന്, 'മോദി-പിണറായി നികുതിയൂറ്റ് കേന്ദ്രം' എന്ന പേരാണ് യൂത്ത്‌കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

പെട്രോള്‍ പമ്പിന് മുന്നിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. പെട്രോളിന്റെ അടിസ്ഥാന വിലയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയും അടക്കം ഫ്‌ളക്‌സില്‍ പ്രത്യേകം കാണിച്ചിട്ടുണ്ട്. നികുതി ഭീകരതയാണ് ഇതെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നുണ്ട്.

നികുതി ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നിയമസഭയില്‍ ആരോപിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍, ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു ഷാഫി പറമ്പില്‍ ആരോപിച്ചത്. നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണക്കമ്പനികളല്ലെന്നും, 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപയാണ് നികുതി ഈടാക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഷാഫി പറമ്പില്‍ പറഞ്ഞു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT