Around us

നിങ്ങള്‍ എണ്ണിയിട്ടില്ലെങ്കില്‍ ആരും മരിച്ചിട്ടില്ല എന്നാണോ ? ; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ലോക്ക്ഡൗണില്‍ കൂട്ടപ്പലായനത്തിനിടെ കുടിയേറ്റ തൊഴിലാളികള്‍ മരണപ്പെട്ടത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ നടത്തിയ വിശദീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ സമയത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചെന്ന് മോദി സര്‍ക്കാരിന് അറിയില്ല. എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നും അറിയില്ല. നിങ്ങള്‍ കണക്കെടുത്തിട്ടില്ലെങ്കില്‍ ആരും മരിച്ചിട്ടില്ലെന്നാണോ. ജീവനുകള്‍ നഷ്‌പ്പെടുന്നതില്‍ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നത് ദുഖകരമാണ്. അവര്‍ മരിക്കുന്നത് ലോകം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ മോദി സര്‍ക്കാരിന് മാത്രം അറിയില്ല.- ഇങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച് കേന്ദ്രത്തിന്റെ പക്കല്‍ യാതൊരു വിവരവുമില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നുമായിരുന്നു പാര്‍ലമെന്റില്‍ തൊഴില്‍മന്ത്രി സന്തോഷ്‌കുമാര്‍ ഗാങ്ങ്‌വറിന്റെ പ്രതികരണം. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സോണിയ ഗാന്ധിയുടെ ചികിത്സാവശ്യത്തിനായി രാഹുല്‍ വിദേശത്താണുള്ളത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ സ്വദേശത്തേക്ക് കാല്‍നടയായി താണ്ടുകയായിരുന്നു. അപകടങ്ങളില്‍പ്പെട്ടും കനത്തവെയിലില്‍ മതിയായ വെള്ളമോ ഭക്ഷണമോ ചികിത്സയോ കിട്ടാതെ ശാരീരിക അവശതകളുണ്ടായും നിരവധി പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ലെന്ന് കൈമലര്‍ത്തുകയാണ് കേന്ദ്രം.

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT