Around us

'എന്നും കോണ്‍ഗ്രസുകാരന്‍', മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണമെന്ന് ടി.പത്മനാഭന്‍

താന്‍ കോണ്‍ഗ്രസുകാരനാണെന്നും മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണമെന്നും എഴുത്തുകാരന്‍ ടി.പത്മനാഭന്‍. 1940ല്‍ ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിസത്യാഗ്രഹത്തില്‍ പത്താമത്തെ വയസില്‍ പങ്കെടുത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കെ.പി.സി.സിയുടെ നൂറാം വാര്‍ഷികത്തില്‍ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന 'പ്രതിഭാദരം' ചടങ്ങിന്റെ ഉദ്ഘാടനത്തിനായാണ് താരിഖ് അന്‍വറും കോണ്‍ഗ്രസ് നേതാക്കളും ടി.പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോണ്‍ഗ്രസ് ജയിക്കുമോ എന്നതില്‍ തനിക്ക് അത്ര വിശ്വാസം പോരെന്നും ടി.പത്മനാഭന്‍ പറഞ്ഞു. 'ഞങ്ങള്‍ നന്നായി പരിശ്രമിക്കുന്നു'ണ്ടെന്നായിരുന്നു ഇതിന് മറുപടിയായി താരിഖ് അന്‍വര്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയെ കുറിച്ചും താരിഖ് അന്‍വര്‍ ടി.പത്മനാഭനോട് പറഞ്ഞു.

ആക്ഷനും ത്രില്ലും സമാസമം; പ്രതീക്ഷയേറ്റി I Nobody ട്രെയ്‌ലർ

യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കം മാത്രമാണ്, അത് ശാശ്വതമാണെന്ന് പറയാനാകില്ല; വേണു രാജാമണി

'പ്രേമത്തിന്റെ പാറ്റ' ഉടൻ ചിറകടിക്കും; നായകനായി ജോമോൻ ജ്യോതിർ, 'പ്രേംപാറ്റ' ഒക്ടോബറിൽ

രണ്ട് സിനിമകൾ; ഫഹദ് ഫാസിലിന് കൈ കൊടുത്ത് പനോരമ സ്റ്റുഡിയോസ്

സികെ വിനീതും, മുഹമ്മദ് റാഫിയും ബൂട്ടണിയും, ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മധുരമേകാൻ 'സ്വീറ്റ് വേൾഡ് കപ്പ്'; സൗഹൃദ മത്സരം ദുബായില്‍

SCROLL FOR NEXT