സുഭാഷ് ചന്ദ്രന്‍ 
Around us

‘എഴുത്തിന്റെ ഗര്‍ഭം ചുമന്ന എന്നോട് ക്ഷമിക്കുമെന്നുറപ്പുണ്ട്’; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി സുഭാഷ് ചന്ദ്രന്‍

THE CUE

ഓട്ടിസ്റ്റിക്കായ കുട്ടികളേക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദപ്രകടനവുമായി എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. താന്‍ തന്റെ കഥാകഥാപാത്രങ്ങളേക്കുറിച്ചാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ആ പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് തന്നെ അറിയിച്ചവരോട് ക്ഷമ ചോദിക്കുകയാണെന്നും മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പത്രാധിപര്‍ പറഞ്ഞു.

എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. പത്തുവര്‍ഷത്തോളം മനസ്സുകൊണ്ട് ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗര്‍ഭത്തില്‍ ചുമന്നുനടന്ന എന്നോട് ആ ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്.
സുഭാഷ് ചന്ദ്രന്‍

'പെണ്‍കാമനയുടെ സമുദ്രശില' എന്ന ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാമിനിടെയായിരുന്നു സുഭാഷ് ചന്ദ്രന്റെ ഓട്ടിസ്റ്റിക്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍.

സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്

“സമുദ്ര ശില വായിച്ചവരെല്ലാം ഫോണിലൂടേയും കത്തിലൂടേയും നേരിട്ടുമൊക്കെ ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ചെലവഴിച്ചത് വാസ്തവമാണോ സ്വപ്നമാണോ എന്നതാണ്. അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സര്‍വ്വ തന്ത്ര സ്വാതന്ത്ര്യങ്ങളോടേയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു എന്നതാണ് വാസ്തവമെങ്കില്‍ അങ്ങനെയുണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക് ആയിട്ടുള്ള അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടിയായി ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ പറയാന്‍ ഉദ്ദേശിച്ചത് എല്ലാം റദ്ദ് ചെയ്യപ്പെടും. സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടേയും സ്വാതന്ത്ര്യബോധത്തോടേയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്.”

ഓട്ടിസ്റ്റിക് ആയ, അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കഥാപാത്രത്തെ ജനിപ്പിക്കാന്‍ ആഗ്രഹമില്ലെന്നും 'മിടുക്കനായ പുത്രന്‍' തന്നെയാണ് ഉണ്ടാകേണ്ടതെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. 'മിടുക്കന്‍' എന്ന താരതമ്യ പ്രയോഗം ദയാരഹിതവും ഓട്ടിസവും ഡൗണ്‍ സിന്‍ഡ്രോമും ഉള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. 'പുത്രന്‍ തന്നെ' എന്ന് പറയുന്നതിലെ സ്ത്രീ വിരുദ്ധതയും വിമര്‍ശനത്തിന് കാരണമായി. മുന്‍പ് ഒരു സാഹിത്യക്യാംപിനിടെ സുഭാഷ് ചന്ദ്രന്‍ നിറത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.

മനുഷ്യന് ഒരു ആമുഖത്തിന് ശേഷം ‘മറ്റൊരു ക്ലാസിക് നോവല്‍’ എന്ന തലവാചകത്തോടെ പുറത്തിറങ്ങിയ സമുദ്രശില ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുതിയ നോവലുകളില്‍ ഒന്നാണ്.

സുഭാഷ് ചന്ദ്രന്റെ വിശദീകരണം

നന്ദി; പൂവിനും മുള്ളിനും ഒരുപോലെ!

ഓണനാളുകളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന 'പെണ്‍കാമനയുടെ സമുദ്രശില'യുടെ യൂട്യൂബ് വേര്‍ഷന്‍ അതു കാണാന്‍ കഴിഞ്ഞില്ലെന്ന് ഖേദിച്ചവര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു. പതിവിനു വിപരീതമായി ആദ്യമായിട്ടാവണം, ഓണദിവസങ്ങളില്‍ ഒരു പുസ്തകത്തെക്കുറിച്ചുള്ള പരിപാടി ചാനലില്‍ വരുന്നത്. അതിനു മുന്‍ കയ്യെടുത്തവര്‍ക്ക് മലയാളത്തിനുവേണ്ടി നന്ദി പറയുന്നു. പരിപാടി കണ്ട് സന്തോഷം അറിയിച്ചവര്‍ക്കൊക്കെയും എന്റെ സ്‌നേഹം. എന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഞാന്‍ നടത്തുന്ന ചില പരാമര്‍ശങ്ങളില്‍ വേദന തോന്നിയെന്ന് അറിയിച്ചവരോട് ക്ഷമ ചോദിക്കുന്നു. പത്തുവര്‍ഷത്തോളം മനസ്സുകൊണ്ട് ഭിന്നശേഷിക്കാരനായ ഒരു പുത്രനെ എഴുത്തിന്റെ ഗര്‍ഭത്തില്‍ ചുമന്നുനടന്ന എന്നോട് ആ ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ട്.

സ്‌നേഹത്തോടെ
സ്വന്തം
സുഭാഷ് ചന്ദ്രന്‍

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT