Around us

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ സമിതി; ആറുമാസത്തിനകം തീരുമാനമാകും  

THE CUE

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആറു മാസത്തിനകം ഈ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്ത്രീകള്‍ അമ്മമാരാകുന്ന പ്രായത്തില്‍ മാറ്റം വരുത്തി അമ്മമാരുടെ മരണനിരക്ക് കുറയ്ക്കാനാണ് പദ്ധതി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1978ലാണ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തിയത്. ഇന്ത്യയുടെ പുരോഗതിക്കനുസരിച്ച് സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യതകള്‍ വര്‍ധിച്ചു. അതിനാല്‍ വിവാഹപ്രായം വീണ്ടും പരിഗണിക്കേണ്ട സമയമാണിത്. രാജ്യത്തെ മാതൃമരണ നിരക്ക് കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. ഇക്കാര്യം പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും, ആറുമാസത്തിനകം സമിതി ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതി വഴിയാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം കൂടിയതെന്നും ധനമന്ത്രി പറഞ്ഞു. എലമെന്ററി ലെവലില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം 93.82 ശതമാനമാണ്, ആണ്‍കുട്ടികളുടേത് 89.28 ശതമാനം മാത്രമാണ്. സെക്കന്ററിലെവലിലും ഹയര്‍സെക്കന്ററി ലെവലിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ആണ്‍കുട്ടികളുടേതിനേക്കാള്‍ കൂടുതലാണെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് കാരണം കേന്ദ്രത്തിന്റെ ബേട്ടി ബച്ചാവോ പദ്ധതിയാകുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT