Around us

‘ഇപ്പോഴും ഞങ്ങളുടേതാണ് ആ ഭൂമി’, സ്ഥലം ഏറ്റെടുത്ത് താല്‍കാലിക കെട്ടിടം പണിയുമെന്ന് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് ഉടമകള്‍

THE CUE

ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് സമുച്ചയം നിലനിന്നിരുന്ന ഭൂമി ഇപ്പോഴും തങ്ങളുടേത് തന്നെയെന്ന് ഫ്‌ളാറ്റ് ഉടമകള്‍. സര്‍ക്കാരിനോട് കെട്ടിടാവശിഷ്ടങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുമെന്നും, ഭൂമി ഏറ്റെടുക്കുമെന്നും ഉടമകള്‍ പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഉടമകള്‍ ചേര്‍ന്ന് എച്ച്ടുഒ ലാന്‍ഡ് ഓണേര്‍സ് എന്ന അസോസിയേഷന്‍ രൂപീകരിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നിയമവിരുദ്ധമായ നിര്‍മാണ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടത്. ഒന്നര ഏക്കര്‍ വരുന്ന ഭൂമി ഇപ്പോഴും ഉടമസ്ഥരുടെ പേരിലാണ്. സര്‍ക്കാരിന് ഒരിക്കലും അതില്‍ അവകാശമുന്നയിക്കാനാകില്ല. കെട്ടിടം മാത്രമാണ് തുക തന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂമി തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തമാക്കിയിട്ടില്ല', ഉടമകളില്‍ ഒരാളായ ഷംസുദ്ദീന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഫ്‌ളാറ്റ് പൊളിച്ചപ്പോഴുണ്ടായ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയാലുടനെ, ഫ്‌ളാറ്റ് നിലനിന്നിരുന്നിടത്ത് താല്‍കാലികമായ കെട്ടിടം പണിയുമെന്നാണ് ഉടമസ്ഥര്‍ അറിയിച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് കെട്ടിടം പണിയാന്‍ പെര്‍മിറ്റിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉടമസ്ഥര്‍ പറഞ്ഞു. എന്നാല്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതിലൂടെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഭൂമിക്കുമേലുണ്ടായിരുന്ന അവകാശവും ഇല്ലാതായെന്നാണ് അധികൃതരുടെ വാദം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT