Around us

ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ഉറപ്പുകിട്ടി, രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് ഉടനെന്ന് രജിനികാന്ത്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് തീരുമാനം ഉടനെന്ന് രജിനികാന്ത്. ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് രജിനികാന്ത് പറഞ്ഞു. രാഘവേന്ദ്ര ഹാളിലായിരുന്നു രജിനി മക്കള്‍ മന്റ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ യോഗം. രാഷ്ട്രീയ പ്രവേശന തീരുമാനം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന വൈകാതെ പുറത്തിറക്കുമെന്നാണ് സൂചന.

ഇന്നത്തെ യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരും ഞാനും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. എന്ത് തീരുമാനമെടുത്താലും പിന്‍തുണയ്ക്കുമെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എത്രയും വേഗം ഞാന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും- ഇങ്ങനെയായിരുന്നു രജിനിയുടെ പ്രതികരണമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘടനയുടെ 52 നേതാക്കളുമായാണ് അടച്ചിട്ട ഹോളില്‍ രജിനി ആശയ വിനിമയം നടത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്തിന് പാര്‍ട്ടി രൂപീകരിച്ച് 2021 മെയ് മാസത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് സംബന്ധിച്ച് സംഘടനാ ഭാരവാഹികളുടെ അഭിപ്രായം അദ്ദേഹം തേടുകയായിരുന്നു. അതേസമയം ചിലര്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയതായും വിവരമുണ്ട്. പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹം നേരിടുന്നുണ്ട്. മഹാമാരിയുടെ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Will Take Discision As Sooon As possible, Rajinikanth on joining Politics.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT