Around us

ലോക്ക് ഡൗണ്‍ നീട്ടില്ല ; റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ 

THE CUE

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ദേശീയ ലോക്ക് ഡൗണ്‍ 21 ദിവത്തിനപ്പുറത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രസാര്‍ഭാരതിയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് വ്യക്തമാക്കിയത്. കേന്ദ്രം ലോക്ക് ഡൗണ്‍ കാലയളവ് കൂട്ടിയേക്കുമെന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ഇത് വ്യാജ പ്രചരണമാണെന്ന് പ്രസാര്‍ ഭാരതി വ്യക്തമാക്കിയത്. ഉത്തരേന്ത്യയിലെ അതിഥി തൊഴിലാളികള്‍ കൂട്ടപ്പലായനം നടത്തുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കുമെന്നായിരുന്നു വാര്‍ത്ത. അത്തരമൊരു നീക്കവുമില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയെ ഉദ്ധരിച്ചാണ് പ്രസാര്‍ ഭാരതി വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് 25 മുതല്‍ മൂന്ന് ആഴ്ചക്കാലമാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ ആയി പ്രഖ്യാപിച്ചത്. അതായത് ഏപ്രില്‍ 14 വരെ രാജ്യം അടച്ചിരിക്കുകയാണ്. ലോക്ക് ഡൗണില്‍ അവശ്യസര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയുമാണ്. ആളുകള്‍ വീടുകളില്‍ തന്നെ തുടരണമെന്നാണ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് കാല്‍ നടയായി കൂട്ടപ്പലായനം ചെയ്യുകയാണ്. നൂറുകണക്കിന് കിലോമീറ്ററുകളാണ് ഇവര്‍ കാല്‍നടയായി താണ്ടുന്നത്.

ആളുകള്‍ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്. ഉപജീവന മാര്‍ഗം അടയുകയും ഭക്ഷണമോ താമസമോ ലഭ്യമാകാതെ വരികയും ചെയ്തതോടെയാണ് ഇവര്‍ നാടുകളിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങിയത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട സഹായങ്ങളോ സുരക്ഷയോ ഒരുക്കുന്നതില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും പരാജയപ്പെടുകയാണ്. രാജ്യത്ത് ഇതുവരെ 25 പേര്‍ കൊറോണ ബാധിതരായി മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 1100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനം മുപ്പതിനായിരത്തിലേറെ പേരാണ് മരിച്ചത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT