Around us

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഇടതുപക്ഷം വീണ്ടും വരാനായി പ്രവര്‍ത്തിക്കുമെന്ന് കമല്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തണം. അതിനായി പ്രവര്‍ത്തിക്കുമെന്നും കമല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പേരിന്റെ പേരില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താന്‍. സിനിമയില്‍ എത്തിയപ്പോള്‍ മുസ്ലീം ഐഡന്റിറ്റിയില്‍ ജീവിക്കേണ്ടെന്ന് കരുതി കമല്‍ എന്നാക്കി മാറ്റുകയായിരുന്നു.വീട്ടില്‍ വിളിക്കുന്ന പേരാണ് കമല്‍ എന്നത്. മതപരമായി ജീവിക്കുന്ന ആളല്ല.തീവ്രമായ മതവിശ്വാസിയല്ല. ഇടതുപക്ഷ നിലപാടുള്ള വ്യക്തിയാണ്.

ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിച്ചിട്ടില്ല. ആരും ആവശ്യപ്പെട്ടിട്ടുമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പേര് ഉയര്‍ന്ന് വന്നിരുന്നു. ജനപ്രതിനിധിയായാല്‍ നീതിപുര്‍ത്താന്‍ കഴിയുമോ എന്ന ഭയമുണ്ട്. ജനങ്ങളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കലാകാരന്‍ എന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ പോലും അപ്രസക്തമാകും.

മത്സരിക്കുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ ശക്തമായി മുറുകെ പിടിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ തുടരണം. ഇടതുപക്ഷത്തിന്റെ ആശയം മുറുകെ പിടിക്കുന്ന ആള്‍ എന്ന നിലയില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അത് ഉത്തരവാദിത്വമാണെന്നും കമല്‍ വ്യക്തമാക്കി.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT