Around us

‘ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒന്നും ചെയ്യില്ല’; സിപിഐഎമ്മില്‍ കാലാനുസൃതമാറ്റം വരുമെന്ന് കോടിയേരി

THE CUE

സിപിഐഎമ്മില്‍ കാലാനുസൃതമായ മാറ്റം വരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തനങ്ങളിലും സിപിഐഎം അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കില്ലെന്ന് കോടിയേരി സംസ്ഥാന സമിതിയ്ക്ക് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ബഹുജന സ്വാധീനം കുറഞ്ഞു. ചില ആളുകള്‍ ഇടതുപക്ഷം വിട്ടുപോയി എന്നുള്ളത് സത്യമാണ്. എല്‍ഡിഎഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കണം. പാര്‍ട്ടിപ്രവര്‍ത്തകര്‍ ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റണം. അവരോട് വിനയാന്വിതരായി പെരുമാറണം. അക്രമസംഭവങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കാളികളാകരുതെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് മാത്രമല്ല, ബിജെപിയും പ്രധാന എതിരാളിയാണ്. വര്‍ഗീയത വളരുകയാണ്. കേരളത്തില്‍ ഹിന്ദുവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നു. വര്‍ഗീയത കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തില്‍ തെറ്റായ പ്രചാരങ്ങള്‍ പലതും നടന്നും. വിശ്വാസികളെ തിരികെ കൊണ്ടുവരാന്‍ സിപിഐഎം ശ്രമം നടത്തും.
കോടിയേരി ബാലകൃഷ്ണന്‍  

ഗാഡ്ഗില്‍ കമ്മിറ്റിയുടേതുള്‍പ്പെടെ പരിസ്ഥിതി സംരക്ഷത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ മുന്‍പ് സ്വീകരിച്ച നിലപാടില്‍ പാര്‍ട്ടി പുനര്‍വിചിന്തനം നടത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഇടതുപക്ഷത്തിന്റെ വികസന കാഴ്ച്ചപ്പാട്. പ്രളയം തുടര്‍ച്ചയായിവരുന്ന പശ്ചാത്തലത്തില്‍ നമ്മുടെയെല്ലാം സമീപനത്തില്‍ മാറ്റങ്ങള്‍ വേണ്ടെ? പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നേരത്തെ പല റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അവയ്ക്ക് ന്യൂനതകളുണ്ടായിരുന്നു. മനുഷ്യനെ കണ്ടുകൊണ്ടുള്ളതായിരുന്നില്ല. മനുഷ്യന്‍ എവിടേയും പോയി താമസിക്കുക എന്ന് പറയുന്ന സ്ഥിതിയുണ്ട്. റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. ഇതിനായി ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കണം. റിപ്പോര്‍ട്ടുകളുടെ മേല്‍ മുന്‍കാലത്ത് പല നിലപാടുകളും എടുത്തിട്ടുണ്ട്. ഇന്നത്തെ യാഥാര്‍ത്ഥ്യം കണക്കിലെടുത്തുകൊണ്ട് എന്തൊക്ക നിയന്ത്രണങ്ങള്‍ വേണമെന്നതില്‍ വ്യക്തത വരണം. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാകണം. ഏത് മലമുകളിലും വെള്ളപ്പൊക്ക മേഖലയിലും താമസിക്കാമെന്ന അവസ്ഥയുണ്ട്. കരിങ്കല്ലും മണലും ഒഴിവാക്കി കെട്ടിട നിര്‍മ്മാണം നടത്തണം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഈ രീതി മാതൃതയാക്കണം. പാര്‍ട്ടി കെട്ടിടങ്ങള്‍ ഈ രീതിയിലാകും നിര്‍മ്മിക്കുക. പരിസ്ഥിതി സംരക്ഷണം മുഖ്യവിഷയമായി തന്നെ പാര്‍ട്ടി സ്വീകരിക്കുകയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT