ശബരിമല യുവതീ പ്രവേശനത്തില്‍ ആവേശം വേണ്ട, ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണം ; നിലപാട് മയപ്പെടുത്താന്‍ സിപിഎം 

ശബരിമല യുവതീ പ്രവേശനത്തില്‍ ആവേശം വേണ്ട, ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണം ; നിലപാട് മയപ്പെടുത്താന്‍ സിപിഎം 

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം. യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആവേശം കാണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിലെ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം പ്രാദേശിക ഘടകങ്ങളിലെത്തിക്കണം. വിശ്വാസികളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്തണം. ഇതിനായി ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും നിര്‍ദേശങ്ങളുയര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം നിലപാട് മയപ്പെടുത്തുന്നത്.

ശബരിമല യുവതീ പ്രവേശനത്തില്‍ ആവേശം വേണ്ട, ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണം ; നിലപാട് മയപ്പെടുത്താന്‍ സിപിഎം 
ശ്മശാനത്തിലേക്കുള്ള വഴി മേല്‍ജാതിക്കാര്‍ കൊട്ടിയടച്ചു; മൃതദേഹം പാലത്തില്‍ നിന്ന് കെട്ടിയിറക്കി വെല്ലൂരിലെ ദളിതര്‍

നേരത്തെ യുവതീ പ്രവേശന വിധിയെ പാര്‍ട്ടി സ്വാഗതം ചെയ്യുകയും വിധി നടപ്പാക്കാന്‍ നടപടി സ്വീകരിച്ച സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൂര്‍ണ പിന്‍തുണ നല്‍കുകയും ചെയ്തിരുന്നു.കൂടാതെ യുവതീ പ്രവേശനത്തെ നവോത്ഥാനമായി വിലയിരുത്തി വനിതാ മതിലിന് നേതൃത്വം നല്‍കിയ സ്ഥിതിയില്‍ നിന്നുമാണ് പാര്‍ട്ടിപിന്നോക്കം പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരായ വിശ്വാസികള്‍ പോലും കൈവിട്ടെന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സിപിഎം നിലപാട് തിരുത്താനൊരുങ്ങുന്നത്.

ശബരിമല യുവതീ പ്രവേശനത്തില്‍ ആവേശം വേണ്ട, ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണം ; നിലപാട് മയപ്പെടുത്താന്‍ സിപിഎം 
‘നോട്ടുകളുടെ വലുപ്പവും നിറവും ഇടയ്ക്കിടെ മാറ്റുന്നത് ശരിയായ കാര്യമല്ല’ ; റിസര്‍വ് ബാങ്കിനോട് കാരണം ബോധിപ്പിക്കാന്‍ ബോംബെ ഹൈക്കോടതി

അതേസമയം ആളുകള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും വിവാദങ്ങളില്‍ പാര്‍ട്ടിക്കെതിരെ ആരും പരസ്യ നിലപാടെടുക്കരുതെന്നും ആവശ്യമുയര്‍ന്നു. പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുക. പണപ്പിരിവിന്റെ പേരില്‍ ജനങ്ങളെ വെറുപ്പിക്കരുത്. വീടുകളിലെ നിര്‍ബന്ധിത പിരിവ് പാര്‍ട്ടിയോടുള്ള അനിഷ്ടത്തിന് ഇടയാക്കും. പിരിവ് നല്‍കാത്തവരെ ശത്രുപക്ഷത്താക്കരുത്. അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ തട്ടിക്കയറരുത്. വീടുകളില്‍ പോകുമ്പോള്‍ വിനയത്തോടെ ഇടപെടണമന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.

ശബരിമല യുവതീ പ്രവേശനത്തില്‍ ആവേശം വേണ്ട, ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണം ; നിലപാട് മയപ്പെടുത്താന്‍ സിപിഎം 
ദുബായിലെത്തിയത് വസ്തു ഇടപാടിന് ഒരു സ്ത്രീ വിളിച്ചപ്പോള്‍, ആസൂത്രിതമായി കെണിയിലാക്കിയെന്നും തുഷാര്‍ വെള്ളാപ്പള്ളി 

അതേസമയം സിപിഎം മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനങ്ങളുമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരെ കാണാനാകുന്നില്ല. ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പലപ്പോഴും തഴയപ്പെടുന്നുവെന്നും ആക്ഷേപങ്ങളുയര്‍ന്നു. മന്ത്രിമാര്‍ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നുണ്ട്. എന്നാല്‍ പല വാര്‍ത്തകളും പ്രതിഛായ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ വികാരമുയര്‍ന്നു. പോലീസിലെ ഒരു വിഭാഗം ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റ പ്രതിഛായയെ ബാധിക്കുന്നുവെന്നും നിരീക്ഷണങ്ങളുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in