photo credit:indianexpress
Around us

ഒരിഞ്ചും പിന്നോട്ടില്ല, ഇരുമ്പുദണ്ഡിന് സംവാദമാണ് നിങ്ങള്‍ക്കുള്ള മറുപടിയെന്ന് ഓയ്ഷി ഘോഷ്‌

THE CUE

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന് സംവാദത്തിലൂടെ മറുപടി നല്‍കുമെന്ന് സാരമായി പരുക്കേറ്റ സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് ഓയ്ഷി ഘോഷ്‌. തലയിലും തല്ലിയൊടിച്ച കയ്യിലും ബാന്‍ഡേജുമായാണ് ഓയ്ഷി ഘോഷ്‌ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉയര്‍ന്ന ഓരോ ഇരുമ്പുവടിക്കും സംവാദവും ചര്‍ച്ചയുമാണ് മറുപടി. ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയുടെ സംസ്‌കാരം എളുപ്പത്തില്‍ തകര്‍ക്കാവുന്ന ഒന്നല്ല. ജനാധിപത്യ സംസ്‌കാരം ഈ കാമ്പസ് ഉയര്‍ത്തിപ്പിടിക്കുമെന്ന് ഓയ്ഷി ഘോഷ്‌.

ആസൂത്രിതമായ ആക്രമണമാണ് ജെ.എന്‍.യുവില്‍ നടന്നത്. അക്രമികളും ജെഎന്‍യു സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ കൃത്യമായ കണ്ണിയുണ്ട്. അക്രമം തടയാന്‍ അവര്‍ ചെറുവിരലനക്കിയില്ലെന്നും ഓയ്ഷി ഘോഷ്‌ . നേരത്തെ ആശുപത്രിയില്‍ നിന്ന് എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, ഒരിഞ്ചും പിന്നോട്ടില്ലെന്ന് ഓയ്ഷി ഘോഷ്‌ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി ആര്‍എസ്എസ് ബന്ധമുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥി സമരം തകര്‍ക്കാന്‍ അക്രമത്തിന് പിന്തുണ നല്‍കുകയായിരുന്നു. ഞങ്ങള്‍ അക്രമണ മാര്‍ഗത്തില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യ മാര്‍ഗത്തിലാണ് ഞങ്ങളുടെ പ്രതിഷേധം. ഞായറാഴ്ച രാവിലെ കാമ്പസിനകത്ത് കുറച്ച് വിദ്യാര്‍ത്ഥികളെ എബിവിപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. ഞാന്‍ അന്ന് പൊലീസുദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിരുന്നു. സുരക്ഷ വേണമെന്ന് ഡല്‍ഹി പൊലീസിനോടും ജെഎന്‍യു അധികൃതരോടും ആവശ്യപ്പെട്ടതാണോ ഞങ്ങളുടെ ഭാഗത്തെ തെറ്റ്
ഓയ്ഷി ഘോഷ്‌, സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ്

എ,ബി.വി.പി ആക്രമണം ഇവിടെ മാത്രമല്ല, എല്ലാ കേന്ദ്രസര്‍വകലാശാലകളിലും നടക്കുന്നുണ്ട്. ജനാധിപത്യ രീതിയിലാണ് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം വിപരീതമായാണ് ഇവിടെയുള്ള എ.ബി.വി.പിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ അമ്പത് വര്‍ഷം എങ്ങനെയാണോ അങ്ങനെ തന്നെയായിരിക്കും തുടര്‍ന്നും ജെഎന്‍യു എന്നാണ് ആര്‍എസ്എസിനോട് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും ഓയ്ഷി ഘോഷ്‌

ജനുവരി അഞ്ചിന് വൈകിട്ടോടെ നടന്ന മുഖംമൂടി ആക്രമണത്തില്‍ പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് ആക്രമിക്കപ്പെട്ടവരും വിദ്യാര്‍ത്ഥികളും ആരോപിച്ചിരുന്നു. കാമ്പസിന് പുറത്ത് വിന്യസിക്കപ്പെട്ട പൊലീസ് ആക്രമികളെ തടയാനോ നേരിടാനോ എത്തിയില്ലെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ പതിനെട്ടോളം പേര്‍ ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് മുമ്പ് സംഘ്പരിവാര്‍ അനൂകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ആസൂത്രണം നടന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിരുന്നു

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT