Around us

‘യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടും’; തിരുത്തല്‍ നടപടിയെന്ന് വി പി സാനു

THE CUE

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് പിരിച്ചുവിടുകയാണെന്ന് അഖിലേന്ത്യാ നേതൃത്വം. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തേത്തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് പിരിച്ചുവിടല്‍. ബാക്കി കാര്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും വി പി സാനു വ്യക്തമാക്കി.

ക്യാംപംസിനകത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂണിറ്റിന് കഴിഞ്ഞില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂണിറ്റിനെതിരെ നടപടിയെടുക്കുന്നത്.
വി പി സാനു

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനേത്തുടര്‍ന്ന് അഖില്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റിരുന്നു. ക്യാന്റീനില്‍ പാട്ട് പാടരുതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതാണ് മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും കാരണമായത്.രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ അനുഭാവിയുമായ അഖിലിനെ സംഘടനയുടെ യൂണിറ്റ് ഓഫീസില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും കുത്തിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാതെ എസ്എഫ്‌ഐ നേതാക്കള്‍ തടഞ്ഞ് ഗേറ്റ് പൂട്ടിയിട്ടെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്. റിപ്പോര്‍ട്ട് ചെയ്യാനായി കോളേജിലെത്തിയ മാധ്യമപ്രവര്‍ത്തകരേയും എസ്എഫ്‌ഐ തടഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT