കെ ടി ജലീല്‍
കെ ടി ജലീല്‍ 
Around us

‘ക്യാംപസ് അക്രമരാഷ്ട്രീയം നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം’; മാര്‍ഗരേഖ തയ്യാറാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

THE CUE

ക്യാംപസുകളിലെ അക്രമം തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. കോളേജുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയായിരിക്കണം എന്നതിനേക്കുറിച്ചാകും ബില്‍ തയ്യാറാക്കുക. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായും കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും ക്യാംപസുകളെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കും. യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നത് ശരിയല്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പഠിച്ചുവരികയാണ്. റിപ്പോര്‍ട്ടിലെ നല്ല നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായത് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ഒരു തരത്തിലും ഇത് പ്രോത്സാഹിപ്പിക്കില്ല. അക്രമം നടത്തിയവരോട് യാതൊരു ദാക്ഷിണ്യവും സര്‍ക്കാര്‍ കാണിക്കില്ല.
കെ ടി ജലീല്‍

സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. ഇത്തരം സംഭവങ്ങള്‍ക്ക് ആരാണ് ഉത്തരവാദികളെന്ന് നിഷ്പക്ഷമായി പരിശോധിക്കും. ക്യാംപസിലെ സംഭവത്തില്‍ അധ്യാപകര്‍ക്കോ പ്രിന്‍സിപ്പാളിനോ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുമ്പാശ്ശേരിയില്‍ ഹജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ എട്ട് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ശിവരഞ്ജിത്ത്, നസീം, അദ്വൈത്, അമര്‍, ഇബ്രാഹിം, ആരോമല്‍, ആദില്‍ എന്നിവരെ കൂടാതെ രഞ്ജിത് എന്നയാളെക്കൂടിയാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരില്‍ ഒരാളായ ഇജാബിനെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. നസീം പിടിച്ചുനിര്‍ത്തിയപ്പോള്‍ ശിവരഞ്ജിത്ത് കുത്തുകയായിരുന്നെന്ന് അഖില്‍ പറഞ്ഞതായി പിതാവ് ചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT