കോടിയേരി
കോടിയേരി

‘എസ്എഫ്‌ഐ തന്നെയാണ് തെറ്റുതിരുത്തേണ്ടത്’; കുത്തേറ്റ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ച് കോടിയേരി

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമത്തെ പാര്‍ട്ടി ന്യായീകരിക്കില്ല. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ല. എസ്എഫ്‌ഐ തന്നെയാണ് തെറ്റ് തിരുത്തേണ്ടത്. കേസില്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിന് പൊലീസിന് യാതൊരു തടസവുമില്ലെന്നും കോടിയേരി പറഞ്ഞു. എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ അഖിലിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.

പാര്‍ട്ടി ഒരു പ്രതിയേയും സംരക്ഷിക്കില്ല. പൊലീസ് ശക്തമായ നടപടിയെടുക്കണം. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകണം.

കോടിയേരി ബാലകൃഷ്ണന്‍

എസ്എഫ്‌ഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അവര്‍ അക്രമ സംഭവത്തില്‍ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. അക്രമത്തിന്റെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജ് മാറ്റാന്‍ ആകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കോടിയേരി
‘ആര്‍എസ്എസിന്റെ വടി മോഡല്‍ തന്നെ എസ്എഫ്‌ഐയ്ക്കും’; മന്ത്രിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ വിഐപികളുടെ കസേര ഡമ്മിയാക്കിയെന്ന് വിദ്യാര്‍ത്ഥി

വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇടതുപക്ഷത്തെ ആക്രമിക്കുന്നവരെ സഹായിക്കുന്ന സമീപനമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായതെന്ന് പി ബി അംഗം എം എ ബേബി പ്രതികരിച്ചിരുന്നു. യൂണിറ്റ് പിരിച്ചുവിട്ടാല്‍ പോരാ തുടര്‍നടപടി വേണമെന്നും എം എ ബേബി പറഞ്ഞു. എസ്എഫ്‌ഐയുടെ സമീപനത്തിന് വിരുദ്ധമായ നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവിച്ചു.

കോടിയേരി
സത്യം പറഞ്ഞാ വിശ്വസിക്കുവോ Review: വിശ്വസിക്കാവുന്ന റിയലിസ്റ്റിക് എന്റര്‍ടെയിനര്‍

Related Stories

No stories found.
logo
The Cue
www.thecue.in