Around us

ബെവ്‌കോയില്‍ വൈ ഫൈ ബ്രാണ്ടി ലിറ്ററിന് 320 രൂപ, ഫുള്ളിന് 420; കാരണം ഇതാണ്

THE CUE

ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമായവയില്‍ നിരക്ക് കുറഞ്ഞ മദ്യ ബ്രാന്‍ഡുകളിലൊന്നാണ് വൈഫൈ ഡീലക്‌സ് ബ്രാന്‍ഡി. ഒരു ലിറ്ററിന് 320 രൂപയാണ് വില. എന്നാല്‍ വൈ ഫൈ ഡീലക്‌സ് ബ്രാന്‍ഡി 750 മില്ലിലിറ്ററിന്റെ വിലയാകട്ടെ 420 രൂപ. ചെറിയ കുപ്പിക്ക് വലിയ കുപ്പിയേക്കാള്‍ നൂറ് രൂപ കൂടുതല്‍. കമ്പനി ടെന്‍ഡര്‍ വിളിക്കുന്ന തുകയ്ക്ക് അനുസരിച്ച് വരുന്ന മാറ്റമാണ് കൗതുകകരമായ ഈ വ്യത്യാസത്തിന് കാരണമെന്ന് ബെവ്‌കോ പറയുന്നു.

ബോട്ടിലുകള്‍ ബെവ്‌കോയില്‍ എത്തിക്കാനുള്ള ലാന്‍ഡഡ് കോസ്റ്റ് ഉണ്ട്. വൈഫൈ ഡീലക്‌സ് ബ്രാന്‍ഡി 750 മില്ലിയുടേതിന് ലാന്‍ഡഡ് കോസ്റ്റ് കൂട്ടിയാണ് വെച്ചിരിക്കുന്നത്.
ബെവ്‌കോ

കമ്പനി തന്നെ ക്വോട്ട് ചെയ്യുന്ന റേറ്റില്‍ ചെറിയ വ്യത്യാസമാണെങ്കിലും നികുതി ചേര്‍ക്കുമ്പോള്‍ വ്യത്യാസം വലുതാകും. ടെന്‍ഡര്‍ സമയത്ത് ഒരു ലിറ്ററിന്റെ ലാന്‍ഡഡ് കോസ്റ്റ് കുറവായും 750 മില്ലീ ലിറ്ററിന് കൂടുതലുമായാണ് തന്നിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഷോപ്പ് സെല്ലിങ് പ്രൈസ് ലിറ്ററിന് കുറയുകയും ചെറിയ ബോട്ടിലിന്റേത് കൂടുകയും ചെയ്യും. ഒമ്പത് ലിറ്ററാണ് ഒരു കെയ്‌സ്. 750 മില്ലിയുടെ കെയ്‌സിന് കമ്പനി കൂടുതല്‍ വിലയാണ് ഇടുന്നത്. ബിസിനസ് പിടിക്കാനായി കമ്പനികള്‍ ഇങ്ങനെ ചെയ്യാറുണ്ട്. പിന്നെയുള്ള സാധ്യത ക്ലെറിക്കല്‍ തെറ്റാണ്. ക്ലെറിക്കല്‍ മിസ്റ്റേക്ക് ആണെങ്കില്‍ തന്നെ ടെന്‍ഡര്‍ ആ തുകയ്ക്ക് വിളിച്ചതുകൊണ്ട് തങ്ങള്‍ക്ക് വേറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും ബെവ്‌കോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT