Around us

ആരാണ് കൊല്ലപ്പെട്ട ഇബ്രാഹിം റെയ്സി ?

ഭാവന രാധാകൃഷ്ണൻ

ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാനിന്റെ പ്രസിഡന്റായ ഇബ്രാഹിം റെയ്സി അസർബൈജാനിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു ഹെലികോപ്റ്റർ അപകടം ,രക്ഷാപ്രവർത്തനം കാര്യമായി നടന്നെങ്കിലും ഹെലികോപ്റ്ററിൽ സഞ്ചരിച്ച ആരും തന്നെ രക്ഷപെട്ടില്ല .3 വർഷമായി ഇറാനെ നയിച്ചിരുന്ന ഭരണാധികാരി കൂടിയാണ് റെയ്സി.

പലസ്തിൻ ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിന് എതിരെ കടുത്ത നിലപാടെടുക്കുകയും ഇസ്രയേലിനെ എതിർക്കുകയും ചെയ്ത ലോക നേതാക്കളിൽ പ്രധാനി.ഇറാനിലെ പുരോഗമന പ്രസ്ഥാനങ്ങളെ കടുത്ത ഭാഷയിൽ എതിർത്ത യാഥാസ്ഥിതികതയോടും മതത്തോടും കൂറ് പുലർത്തിയിരുന്ന നേതാവ്. നിയമങ്ങളോട് വിമത സ്വരം ഉയർത്തുന്നവരെ വധശിക്ഷക്ക് ഉത്തരവിടുന്ന കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു. ഇറാനിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ച ആയത്തുള്ള ഖുമൈനിയുടെ വിശ്വസ്തൻ. അധികാരമേറ്റതിനുശേഷം ഇറാനിൽ കൊണ്ടുവന്ന തീവ്ര മത നിയമങ്ങൾക്ക് പിന്നാലെ ലോകത്തെ ആകെ പിടിച്ചു കുലുക്കിയ, ശിരോവസ്ത്രം കൃത്യമായി ധരിക്കാത്തതിനെ തുടർന്നുള്ള മഹ്‌സ അമിനിയുടെ കസ്റ്റഡി മരണവുമൊക്കെ റൈസിക്കെതിരെ കടുത്ത ജനരോക്ഷം ഉണ്ടാക്കിയെങ്കിലും പ്രഷോഭത്തിൽ ഏർപെട്ടവർക്കെതിരെ കടുത്ത നടപടിയെടുത്ത അടിച്ചമർത്തി. റെയ്സിക്ക് ശേഷം എത്തുന്ന നേതാവ് ആരാണെന്നും, നിലപാടുകൾ എന്താവും എന്നുമാണ് ലോകമിപ്പോൾ ഉറ്റുനോക്കുന്നത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT