Around us

'ഞങ്ങള്‍ 55 സീറ്റ് നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല; ഇലക്ടോണിക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്ന് ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി

ദില്ലിയില്‍ 55 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. 48 സീറ്റുകള്‍ എന്തായാലും ലഭിക്കും. 55 സീറ്റുകളില്‍ ബിജെപി വിജയിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും മനോജ് തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി തള്ളി. ഫലം എന്തായാലും അംഗീകരിക്കണം. ഇലക്ടോണിക് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തരുതെന്നും മനോജ് തിവാരി പരിഹസിച്ചു. ആഘോഷങ്ങള്‍ക്ക് തയ്യാറാവാനും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

53 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നാരോപിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കാവല്‍ നിന്നിരുന്നു. പോളിംഗ് ശതമാനം പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT