Around us

‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’;ട്വിറ്റര്‍ ട്രെന്‍ഡിംഗ് ആയി ഹാഷ്ടാഗ്,ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും

THE CUE

തമിഴ് സിനിമാതാരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുമ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി വി സ്റ്റാന്‍ഡ് വിത്ത് വിജയ് ഹാഷ് ടാഗ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ട്വീറ്റുകളാണ് We stand with Vijay എന്ന ഹാഷ്ടാഗില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ അഞ്ചാമതെത്തിയിരിക്കുകയാണ് ഈ ഹാഷ് ടാഗ്.നടന് പിന്‍തുണയുമായി ആയിരക്കണക്കിനാളുകളാണ് ഓരോ മണിക്കൂറുകളിലും ട്വീറ്റ് ചെയ്യുന്നത്. ,ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.

തളപതി ഫാന്‍സ് ഹാന്‍ഡിലിലെ ട്വീറ്റ് ഇങ്ങനെ

വിജയ് സിനിമാ രംഗത്തെക്ക് കാല്‍വെപ്പ് നടത്തിയപ്പോള്‍ നിരവധി പേരാണ് അദ്ദേഹത്തെ അപമാനിച്ച് രംഗത്തെത്തിയത്. എന്നാല്‍ അതുകൊണ്ടൊന്നും അദ്ദേഹം പിന്‍മാറിയില്ല. അങ്ങനെയായിരുന്നു തളപതിയുടെ വളര്‍ച്ച. അപമാനിച്ചവരോടൊന്നും അദ്ദേഹം പ്രതികാരത്തിന് പോയിട്ടുമില്ല. അതിനാലാണ് ഞങ്ങള്‍ അദ്ദേഹത്തെ തങ്ക തളപതിയെന്ന് വിളിക്കുന്നത്. We Stand With Vijay

ബുധനാഴ്ച മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ചെന്നൈയിലെ വീട്ടിലെത്തിച്ച് ആദായ നികുതി വിഭാഗം നടത്തിവരുന്ന ചോദ്യം ചെയ്യല്‍ ഇതിനകം 18 മണിക്കൂര്‍ പിന്നിട്ടു. ബിഗില്‍ എന്ന ചിത്രം നിര്‍മ്മിച്ച എജിഎസ് ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡും ചോദ്യം ചെയ്യലും. എജിഎസ് ഫിലിംസില്‍ കഴിഞ്ഞദിവസം പരിശോധന നടന്നിരുന്നു വിജയ് യുടെ ചെന്നൈയിലെ വീടുകളിലും സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വസതികളിലും തിരച്ചില്‍ നടന്നു.

അവർ വീണ്ടും ഒന്നിച്ചാൽ ബോക്സ് ഓഫീസിന് എന്താ സംഭവിക്കുക എന്ന് അറിയണ്ടേ; 'പേട്രിയറ്റ്' റിലീസ് തീയതി

ചിരിയും ഹൊററും സമാസമം; ഫൺ വൈബിൽ 'പ്രകമ്പനം' ട്രെയ്‌ലർ

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

SCROLL FOR NEXT