Around us

ലോക കേരള സഭ: ‘വിവാദം അനാവശ്യം’, ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് 

THE CUE

ലോക കേരള സഭ വിവാദം തുടരവെ, ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് അറിയിച്ച് റാവിസ് ഗ്രൂപ്പ്. സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉടമകള്‍ വ്യക്തമാക്കി. ലോക കേരള സഭയ്ക്കായി ഭക്ഷണത്തിന് വലിയ തുക ചെലവാക്കിയെന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു.

വിവാദം അനാവശ്യമാണെന്നും, ഇതുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള വാര്‍ത്ത കുറിപ്പില്‍ പറയുന്നു. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബില്‍ നല്‍കുക മാത്രമാണ് ചെയ്തത്. പ്രവാസി ക്ഷേമത്തിനായി രൂപംകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലോക കേരള സഭയില്‍ താനും അംഗമാണെന്നും വാര്‍ത്താകുറിപ്പില്‍ രവി പിള്ള പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക കേരള സഭയ്ക്കായി എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും എന്റെ സഹോദരി സഹോദരന്മാരാണ്. സ്വന്തം കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണം വാങ്ങുന്ന സംസ്‌കാരം നമുക്കില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിന് പണം താല്‍പര്യമില്ല. പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ വന്നിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അനാവശ്യമാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

SCROLL FOR NEXT