Around us

ഞങ്ങള്‍ പ്രശ്‌നത്തിലാണെന്ന് രാഹുലിനോട് കശ്മീരി സ്ത്രീ; ഈ ദേശവിരുദ്ധത എത്രകാലം തുടരുമെന്ന് മോദിയോട് പ്രിയങ്ക  

THE CUE

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗര്‍ എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്നതിനേക്കാള്‍ വലിയ ദേശവിരുദ്ധതയില്ലെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. കശ്മീരിലെ ജീവിതത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് പൊട്ടിക്കരയുന്ന ഒരു സ്ത്രീയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

കശ്മീരിലേക്ക് പ്രവേഷനം നിഷേധിക്കപ്പെട്ടതിന് ശേഷം തിരിച്ചുള്ള യാത്രയിലാല്‍ വിമാനത്തില്‍ വെച്ചാണ് ഒരു സ്ത്രീ രാഹുലിന്റെ മുന്നിലെത്തി ദുരവസ്ഥ വിവരിച്ചത്.

ഞങ്ങളുടെ കുട്ടികള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല, എന്റെ സഹോദരന്‍ ഹൃദ്രോഗിയാണ്, പത്തു ദിവസമായി അവന് ഡോക്ടറെ കാണാന്‍ കഴിഞ്ഞിട്ടില്ല, ഞങ്ങള്‍ പ്രശ്‌നത്തിലാണ്.
സ്ത്രീ

എത്ര കാലം ഇത് തുടരുമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റില്‍ ചോദിച്ചു. ദേശീയതയുടെ പേര് പറഞ്ഞ് നിശബ്ദരാക്കിയ ലക്ഷക്കണക്കിന് പേരില്‍ ഒരാള്‍ മാത്രമാണിതെന്നും വീഡിയോ ഷെയര്‍ ചെയ്ത് പ്രിയങ്ക ചൂണ്ടിക്കാട്ടി . കശ്മീരിലെ നീതി നിഷേധങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തേണ്ടത് എല്ലാവരുടെയും കടമയാണെന്നും തങ്ങള്‍ അതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ രീതിയിലല്ലെന്നു വ്യക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രതികരിച്ചിരുന്നു.ജമ്മു കശ്മീര്‍ ഗവര്‍ണറാണ് തന്നെ ക്ഷണിച്ചത്. എന്നാല്‍ വിമാനത്താവളത്തിന് അപ്പുറത്തേക്കു കടക്കാന്‍ അനുവദിച്ചില്ല. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും രാഹുല്‍ അറിയിച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT